HOME
DETAILS

1,850 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ്

  
backup
December 04 2020 | 00:12 AM

1850-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c%e0%b4%a8%e0%b4%ac%e0%b4%be%e0%b4%a7%e0%b4%bf%e0%b4%a4-%e0%b4%ac%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%95%e0%b4%b3%e0%b4%bf


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ 1,850 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദേശം നല്‍കി. പ്രശ്‌നബാധിത ബൂത്തുകളെ സംബന്ധിച്ച് സംസ്ഥാന പൊലിസ് മോധാവി കമ്മിഷന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഏറ്റവും കൂടുതല്‍ പ്രശ്‌നബാധിത ബൂത്തുകളുള്ളത് കണ്ണൂര്‍ ജില്ലയിലും (785) കുറവ് പത്തനംതിട്ട ജില്ലയിലുമാണ് (5). ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ജില്ലാ പൊലിസ് മേധാവിമാരും സിറ്റി പൊലിസ് കമ്മിഷണര്‍മാരും ചേര്‍ന്നു കണ്ടെത്തുന്ന പ്രശ്‌ന ബാധിത ബൂത്തുകളിലും കമ്മിഷന്റെ ചെലവില്‍ വിഡിയോഗ്രാഫി നടത്തും. വെബ്കാസ്റ്റിങ് നടത്തുവാന്‍ നിശ്ചയിച്ചിട്ടില്ലാത്ത ബൂത്തുകളിലാണ് ഇത്തരത്തില്‍ വിഡിയോഗ്രാഫി നടത്തുക.


സ്ഥാനാര്‍ഥിക്ക്
സ്വന്തം ചെലവിലും
ദൃശ്യങ്ങള്‍ പകര്‍ത്താം


തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്കാസ്റ്റിങ്ങോ വിഡിയോഗ്രാഫിയോ ഏര്‍പ്പെടുത്താത്ത ബൂത്തുകളില്‍ സ്ഥാനാര്‍ഥികള്‍ക്കോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ സ്വന്തം ചെലവില്‍ വിഡിയോഗ്രാഫി നടത്താന്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനോട് അനുമതി തേടാം. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് വിഡിയോഗ്രാഫര്‍മാരെ നിയോഗിക്കുക. വിഡിയോഗ്രാഫി ഏര്‍പ്പെടുത്തുന്നതിനുള്ള തുക ജില്ലാ കലക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലോ ജില്ലാ കലക്ടറുടെയും ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടറുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലോ അടയ്ക്കണം. ഇതിനായുള്ള ചെലവ് തെരഞ്ഞെടുപ്പ് പ്രചാരണ ചെലവായി പരിഗണിക്കുകയില്ല. വിഡിയോ റെക്കോര്‍ഡിങിന്റെ പകര്‍പ്പ് വിഡിയോഗ്രാഫര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനല്ലാതെ മറ്റാര്‍ക്കും നല്‍കില്ലെന്ന് ഉറപ്പാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago