കാസര്‍കോട് ജില്ലാ പഞ്ചായത്ത്: ഉദുമ ഡിവിഷന്‍ യു.ഡി.എഫ് നിലനിര്‍ത്തി
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനിലേയ്ക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സീറ്റു നിലനിര്‍ത്തി. 1886 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഷാനവാസ് പാദൂരാണ് യു.ഡി.എഫിനാി സീറ്റു നിലനിര്‍ത്തിയത്. 14,986 വോട്ട് ഷാനവാസിന് ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ മൊയ്തീന്‍കുഞ്ഞി കളനാട് 13,100 വോട്ട് നേടി. ബി.ജെ.പിയിലെ എന്‍.ബാബുരാജിന് 4107 വോട്ട് ലഭിച്ചു.
72 പോളിംഗ് സ്റ്റേഷനുകളിലായി 51935 വോട്ടര്‍മാരില്‍ 32193 പേര്‍ (61.61 ശതമാനം) ആണ് വോട്ട് രേഖപ്പെടുത്തിയത്.
ഉദുമ ഗ്രാമപഞ്ചായത്തും ചെമ്മനാട്, പള്ളിക്കര ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഡുകളും ഉള്‍പ്പെട്ടതാണ് ജില്ലാ പഞ്ചായത്ത് ഉദുമ നിയോജകമണ്ഡലം. ഉദുമ ഡിവിഷനില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസിലെ പാദൂര്‍ കുഞ്ഞാമു മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉദുമ ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സ്ഥാനാര്‍ഥിയായി അദ്ദേഹത്തിന്റെ മകന്‍ പി.കെ.എം ഷാനവാസിനെ തന്നെ കോണ്‍ഗ്രസ് രംഗത്തിറക്കുകയായിരുന്നു. പാദൂര്‍ കുഞ്ഞാമു 6437 വോട്ടിനാണ് വിജയിച്ചിരുന്നു.
ഷാനവാസിന്റെ ഭൂരിപക്ഷം 1886 വോട്ടായി കുത്തനെ കുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 70 ശതമാനത്തിനടുത്ത് പോളിംങ് രേഖപ്പെടുത്തിയിടത്ത് ഇക്കുറി 61.61 ശതമാനമായി പോളിംങ് കുറഞ്ഞു. പോളിംങ് കുറഞ്ഞതും ഷാനവാസിന്റെ ഭൂരിപക്ഷം കുറഞ്ഞതും യു.ഡി.എഫ് കേന്ദ്രങ്ങളില്‍ ഇനി ചര്‍ച്ചയാവും. ഉദുമ ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വിജയിച്ചതോടെ ജില്ലാ പഞ്ചായത്തില്‍ ഭരണമാറ്റം ഉണ്ടാവില്ലെന്ന് ഉറപ്പായി. ഉദുമയെ കുടാതെ ഏഴു വീതം സീറ്റുകള്‍ ഇടതുവലതു മുന്നണികള്‍ക്കും രണ്ടു സീറ്റ് ബി.ജെ.പിക്കുമാണ്. ഉദുമയില്‍ വിജയിച്ചാല്‍ ജില്ലാ പഞ്ചായത്ത് ഇടതുമുന്നണിക്ക് ലഭിക്കുമായിരുന്നു. ചെറിയ ഭൂരിപക്ഷത്തിനായാലും ഉദുമയിലെ വിജയം യു.ഡി.എഫ് ക്യാപിന് ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."