ചേലേമ്പ്ര ബാങ്ക് തെരഞ്ഞെടുപ്പ്; വിമതരുടെ പിന്തുണയില്‍ ലീഗിന് പ്രസിഡന്റ് സ്ഥാനം
ചേലേമ്പ്ര: പഞ്ചായത്തിലെ യു.ഡി.എഫ് രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സര്‍വിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ ഇന്നലെ സംഭവിച്ചത് ആന്‍ഡി ക്ലൈമാക്സ്. ഇന്നലെ ഉച്ചക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ലീഗിലെ അവിശ്വാസത്തിലൂടെ പുറത്തായ അഡ്വ. എന്‍.പി മുഹമ്മദ് ഷമീം വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ലീഗ് വിമത അംഗമായ എന്‍.എ നാസര്‍ അഡ്വ.ഷമീമിനെ നിര്‍ദേശിക്കുകയും വിമത അംഗമായ ഇ.കെ അഫ്സല് പിന്താങ്ങുകയും ചെയ്യുകയായിരുന്നു.
നേരത്തെ യു.ഡി.എഫ് ജില്ലാ നേതൃ തീരുമാന പ്രകാരം ആദ്യ വര്‍ഷം കോണ്‍ഗ്രസിലെ ഹുസൈന് കാക്കഞ്ചേരിയും ശേഷിക്കുന്ന കാലം മുസ്ലിം ലീഗ് അംഗവും പ്രസിഡന്റ് എന്ന ധാരണപ്രകാരമാണ് ഇന്നലെ കോണ്‍ഗ്രസ് അംഗങ്ങള്‍ തെരഞ്ഞെടുപ്പിന് എത്തിയത്. എന്നാല്‍ കോണ്‍ഗ്രസിലെ ഹുസൈന് കാക്കഞ്ചരിയുടടെ നോമിനേഷനില്‍ പിന്തുണ നല്‍കേണ്ട ലീഗ് അംഗമായ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ഷമീമിനെ വിമത വിഭാഗം നേരത്തെയുണ്ടാക്കിയ രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ പിന്താങ്ങിയതോടെ യു.ഡി.എഫ് നോമിനേഷന് തള്ളുകയും വിമത പിന്തുണയില്‍ ലീഗിന് പ്രസിഡന്റ് പദവി ലഭിക്കുകയും ചെയ്തു. കഴിഞ്ഞ ആറ് മാസം മുന്‍പ് ലീഗ് പ്രസിഡന്റായിരുന്ന മുഹമ്മദ് ഷമീമിനെ ഇതേ വിമത വിഭാഗം കോണ്‍ഗ്രസിലെ പ്രസിഡന്റ് നോമിനിയായിരുന്ന ഹുസൈന് കാക്കഞ്ചേരിയുടെയും ഗോപാലകൃഷ്ണന്റെയും ലീഗിലെ അംഗമായിരുന്ന സാജിദയുടെയും പിന്തുണയോടെ അവിശ്വാസത്തിലൂടെ പുറത്താക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ തെഞ്ഞൈടുപ്പ് നടന്നത്.
നിലവില്‍ പതിനൊന്ന് അംഗങ്ങളുളള ഭരണസമിതിയില്‍ കോണ്‍ഗ്രസിന് നാലും ലീഗിന് മൂന്നും ലീഗ് വിമതര്‍ക്ക് നാലും അംഗങ്ങളാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."