HOME
DETAILS
MAL
മക്കയടക്കം സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത ഇടിയും മഴയും
backup
September 28 2018 | 07:09 AM
മക്ക: വിശുദ്ധ നഗരിയായ മക്കയിലും പരിസരങ്ങളിലും കനത്ത മഴ. പലയിടത്തും ആലിപ്പഴ വര്‍ഷമുണ്ടായി. ചല ഭാഗങ്ങളില്‍ ശക്തമായ കാറ്റുമുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തുടര്‍ച്ചയായി മൂന്നാം ദിവസമാണ് മക്കയില്‍ മഴ ലഭിക്കുന്നത്. പലയിടത്തും വൈദ്യുത തടസ്സവും നേരിട്ടു. മക്കക്ക് പുറമെ സമീപ നഗരമായ ജിദ്ദയിലും, ത്വാഇഫ്, ജിസാന്‍ എന്നിവിടങ്ങളിലും രാജ്യത്തിന്റെ വടക്കന്‍ പ്രദേശങ്ങളായ അല്‍ സൈമ, ജിഅ്റാന, ശറാഇഹ് അല്‍നഖ്ല്‍, ഫൈഹാ, നവാരിയ, അല്‍ഉംറ, സിത്തീന്‍ തുടങ്ങി മഴ ശക്തമായിരുന്നു.
കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ ഡിഫന്‍സ് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."