ആശങ്ക ഒഴിയുന്നു; ബുറേവി കേരളത്തിലെത്തുക ശക്തികുറഞ്ഞ ന്യൂനമര്‍ദമായി,മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട് ബുറേവി ചുഴലിക്കാറ്റ് ഇന്ന് കേരളത്തിലെത്തും. ശക്തികുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായാണ് കേരളത്തിലെത്തുക. നിലവില്‍ മാന്നാര്‍ കടലിടുക്കിലാണ് ബുറേവി ചുഴലിക്കാറ്റുള്ളത്. തമിഴ്നാട് രാമനാഥപുരത്തിനടുത്ത് വെച്ച് തന്നെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമര്‍ദമായി മാറിയിരിക്കുന്നു എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതിതീവ്ര ന്യൂനമര്‍ദം തമിഴ്നാട്ടിലൂടെ സഞ്ചരിച്ച് കൂടുതല്‍ ദുര്‍ബലമാകും. കേരളത്തിലെത്തുന്നതിന് മുന്നേ തമിഴ്നാട്ടില്‍ വെച്ച് തന്നെ ന്യൂനമര്‍ദത്തിലെ കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിമീ വേഗത മാത്രമാണ്. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.തിരുവനതപുരം, കൊല്ലം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം,കോഴിക്കോട്,വയനാട്, മലപ്പുറം എന്നീ ജില്ലകളില്‍ ചിലയിടങ്ങളില്‍ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേ സമയം മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."