
കശ്മിര്: യു.എന്‍ റിപ്പോര്‍ട്ടിനെതിരേ വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: കശ്മിരിനെ സംബന്ധിച്ച് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ടിനെതിരേ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ. തെറ്റായ രീതിയിലാണ് യു.എന്‍ റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ഇന്ത്യ ആരോപിച്ചു.
കഴിഞ്ഞ വര്‍ഷം യു.എന്‍ മനുഷ്യാവകാശ കമ്മിഷന് ഓഫിസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കശ്മിരിലെ ജനങ്ങളുടെ സ്വയം നിര്‍ണയത്തിനുള്ള അവകാശത്തെ അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷിക്കണമെന്നും അതിനെ ബഹുമാനിക്കണമെന്നും ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുള്ളത്.
യു.എന്‍ തയാറാക്കിയ റിപ്പോര്‍ട്ട് തെറ്റും ചിലയിടങ്ങളില്‍ നിന്നുള്ള പ്രചോദിതമായ രീതിയില്‍ ഉണ്ടാക്കിയ ആഖ്യാനങ്ങളുമാണെന്ന് ഇന്ത്യ പറഞ്ഞു. കശ്മിരില്‍ തുടരുന്ന ഭീകരവാദത്തെ നിയമവിധേയമാക്കുന്ന രീതിയിലാണ് യു.എന്‍ മനുഷ്യാവകാശ കമ്മിഷന്റെ റിപ്പോര്‍ട്ടെന്ന് വിദേശ കാര്യമന്ത്രാലയം ആരോപിച്ചു.
റിപ്പോര്‍ട്ടിലെ വാദങ്ങള്‍ 'ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക സമഗ്രതയും ലംഘിക്കുന്നതും അതിര്‍ത്തി കടന്നുള്ള ഭീകരതയുടെ പ്രധാന പ്രശ്നത്തെ അവഗണിക്കുന്നതുമാണെന്നും' മന്ത്രാലയം പറയുന്നു.
ലോകത്തിലെ ഏറ്റവും വലുതും ഊര്‍ജസ്വലവുമായ ജനാധിപത്യവും ഭരണകൂടവും നിലനില്‍ക്കുന്ന ഒരു രാജ്യവും സ്പോണ്സര് ചെയ്ത ഭീകരത പരസ്യമായി പ്രയോഗിക്കുന്ന രാജ്യവും തമ്മില്‍ കൃത്രിമ തുല്യത സൃഷ്ടിക്കുകയാണ് യു.എന്‍ റിപ്പോര്‍ട്ടിലൂടെയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. യു.എന്‍ മനുഷ്യാവകാശ കമ്മിഷനറുടെ റിപ്പോര്‍ട്ടില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ശിക്ഷാ നടപടികളുടെ രീതികളും കശ്മിരില്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് പറയുന്നത്. പാക് അധീന കശ്മിരിലും മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
അനിയന്ത്രിതമായ രീതിയിലുള്ള സുരക്ഷാ സേനയുടെ ഇടപെടല്‍ കാരണം കശ്മിരില്‍ പീഡനം, പൗരന്മാരെ ഏകപക്ഷീയമായി തടവില്‍ വയ്ക്കുക, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തടയുക തുടങ്ങിയ രീതിയിലുള്ള ലംഘനങ്ങളാണ് നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം ജമ്മുകശ്മിര്‍ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. എന്നാല്‍ ഇവിടേക്ക് അനധികൃതമായി കൈയേറ്റത്തിലൂടെ ആസാദ് ജമ്മുകശ്മിരും ഗില്‍ജിത്ത് ബാള്‍ട്ടിസ്താനും പാകിസ്താന് കൈവശം വച്ചിരിക്കുകയാണ്. പാകിസ്താന് കൈയേറിയ ഈ ഭാഗങ്ങളില്‍നിന്ന് അവര്‍ പിന്‍വാങ്ങണമെന്ന് ആവര്‍ത്തിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
ആസൂത്രിതമായ ഇടപെടലുകള്‍ കാരണം നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കുകയെന്നും ഇന്ത്യ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• an hour ago
കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ
Kerala
• 2 hours ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• 3 hours ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• 3 hours ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• 3 hours ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• 3 hours ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• 4 hours ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• 4 hours ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• 5 hours ago
ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം
International
• 5 hours ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• 6 hours ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• 7 hours ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• 7 hours ago
ട്രംപിന് കനേഡിയൻ തിരിച്ചടി; 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ അധിക തീരുവ ചുമത്തി
International
• 14 hours ago
റമദാനിൽ വീടുകൾക്കുള്ള അഗ്നി സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം
Kuwait
• 16 hours ago
ഹല്‍ദ്വാനി സംഘര്‍ഷം: 22 പേര്‍ക്ക് ഹൈക്കോടതി ജാമ്യം, പുറത്തിറങ്ങുന്നത് ഒരുവര്‍ഷത്തിന് ശേഷം വിശുദ്ധ റമദാനില്‍; തുണയായത് ജംഇയ്യത്തിന്റെ നിയമസഹായം
National
• 17 hours ago
പേര്യ ചുരത്തിൽ ബൈക്കുകൾ തെന്നിമാറി അപകടം; കാരണം റോഡിൽ ഓയിൽ
Kerala
• 17 hours ago
മുത്തങ്ങ ചെക്ക് പോസ്റ്റിൽ പരിശോധന; കെഎസ്ആർടിസി യാത്രക്കാരിയുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടി
Kerala
• 17 hours ago
കറന്റ് അഫയേഴ്സ്-12-03-2025
PSC/UPSC
• 15 hours ago
'ആർഎസ്എസ് മൂർദാബാദ്, ഗാന്ധിജി സിന്ദാബാദ്'; മുദ്രാവാക്യവുമായി തുഷാർ ഗാന്ധി
Kerala
• 15 hours ago
വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു
Kerala
• 16 hours ago