HOME
DETAILS
MAL
വാഹനം കേടുവരുത്തി; കരാര്‍ തൊഴിലാളിക്കെതിരെ കേസെടുത്തു
backup
May 24 2017 | 19:05 PM
മെഡിക്കല്‍ കോളജ്: ആശുപത്രി പാര്‍ക്കിംഗ് ഏര്യയില്‍ വാഹന ഉടമയോട് മേശമായി പെരുമാറുകയും കാറിന്റെ ടയറിലെ കാറ്റ് തുറന്ന് വിട്ട ശേഷം പെയ്ന്റ് ഉരച്ച് ഇളക്കി കേടുവരുത്തുകയും ചെയ്ത കേസില്‍ പാര്‍ക്കിംഗ് കരാര്‍ ജീവനക്കാരനെതിരെ മെഡിക്കല്‍ കോളെജ് പൊലിസ് കേസെടുത്തു. കണ്ണംമൂല ചെന്നിലോട് കോളനിയില്‍ ആശാഭവനില്‍ രാജു വിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ വാഹനത്തില്‍ എത്തിയ കുടുംബം പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു.
തുടര്‍ന്ന് രാജു പാര്‍ക്കിംഗ് ഫീസിനുള്ള രസീത് നല്കി എങ്കിലും ചില്ലറ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ രൂപ നല്‍കാമെന്ന് രാജുവിനെ അറിയിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഇയാള്‍ ഉടമ പോയ തക്കം നോക്കി ടയറിലെ കാറ്റ് അഴിച്ചുവിടുകയും വാഹനം കേടുവരുകയും ചെയ്തതതായി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."