കശുവണ്ടി കമ്പനി പുതിയ തട്ടിപ്പ്: ബിന്ദു കൃഷ്ണ
കൊല്ലം: കശുവണ്ടി വാങ്ങുവാനും പരിപ്പ് വില്‍ക്കുവാനും വേണ്ടി കമ്പനി രൂപീകരിക്കുവാനുള്ള മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ ശ്രമം പുതിയ തട്ടിപ്പിനു വേണ്ടിയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നിയമസഭയില്‍ കശുവണ്ടി മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പി.റ്റി തോമസ് എം.എല്‍.എ ഉന്നയിച്ച അടിയന്തിര പ്രമേയത്തിന് നല്കിയ മറുപടിയില്‍ കശുവണ്ടി കമ്പിനി രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു.
തൊഴിലാളികള്‍ക്ക് വേണ്ടി എന്നു പറഞ്ഞ് രൂപീകരിച്ച കശുവണ്ടി വികസന കോര്‍പറേഷനിലെയും കാപെക്സിലെയും തൊഴിലാളികള്‍ക്ക് തൊഴില്‍ കൊടുക്കാതെ അടച്ചിട്ട് പുതിയ കമ്പനി രൂപീകരിക്കുന്നത് മറ്റൊരു വെള്ളാനയെ സൃഷ്ടിക്കുവാനാണെന്നും ബിന്ദുകൃഷ്ണ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡി.സി.സി ഭാരവാഹികളായ വിപിനചന്ദ്രന്‍, ശ്രീകുമാര്‍, കെ.കെ സുനില്‍കുമാര്‍, കൃഷ്ണ വേണി ശര്‍മ്മ, എന്‍ ഉണ്ണികൃഷ്ണന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."