മഴക്കാലപൂര്‍വ ശുചീകരണം; ജില്ലയില്‍ തീവ്രയജ്ഞം
കൊല്ലം: മഴക്കാല പൂര്‍വ ശുചീകരണ നടപടികളുടെ ഭാഗമായി 28ന് ജില്ലയില്‍ എല്ലായിടത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് കലക്ടര്‍ ഡോ. മിത്ര റ്റി അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയായിരുന്നു കലക്ടര്‍.
എല്ലാ സര്‍ക്കാര്‍, സര്‍ക്കാരിതര ഓഫിസുകളും അണ്‍ എയ്ഡഡ്, എയ്ഡഡ് ഉള്‍പ്പെടെയുള്ള എല്ലാ സ്‌കൂളുകളും ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഞായറാഴ്ച ശുചീകരണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടണം. ഗ്രാമ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും നേതൃത്വത്തിലാണ് വാര്‍ഡുകളില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. വാര്‍ഡ് അംഗത്തിന്റെ മേല്‍നോട്ടത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. കൊതുക് പെരുകാനിടയുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കണം.
ആരോഗ്യ സ്ഥാപനങ്ങള്‍, ഗ്രന്ഥശാലകള്‍, സന്നദ്ധ സംഘടനകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, സ്‌കൂളുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി, കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര, സാക്ഷരത പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, ആശാ വര്‍ക്കര്‍മാര്‍, എസ്.സി, എസ്.റ്റി പ്രൊമോട്ടര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍, ക്ലബ്ബുകള്‍, ഗ്രന്ഥശാലകള്‍ തുടങ്ങി എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ശുചിത്വ സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്നേ ദിവസം ഓരോ വീടുകളിലും സ്ഥാപനത്തിലും ആവശ്യമായ സന്ദേശം എത്തിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു.
ഗാര്‍ഹിക തലത്തില്‍ ഉപേക്ഷിക്കപ്പെട്ട ചിരട്ട, ടിന്നുകള്‍, മുട്ടത്തോട്, തൊണ്ട്, ടയര്‍, പ്ലാസ്റ്റിക് കൂടുകള്‍, കപ്പുകള്‍, ഷീറ്റുകള്‍, ഗ്ലാസ്സുകള്‍, കുപ്പികള്‍ എന്നിവയുള്‍പ്പെടെ വെള്ളം കെട്ടി നില്‍ക്കാന്‍ സാധ്യതയുളള എല്ലാ വസ്തുക്കളും ഒഴിവാക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍തൂക്കം നല്‍കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."