സഹല്‍ എമേര്‍ജിങ് പ്ലയര്‍ ഓഫ് ദി ഇയര്‍
ന്യൂഡല്‍ഹി: എ.ഐ.എഫ്.എഫ് 2018-2019 വര്‍ഷത്തെ ഫുട്ബോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഫുട്ബോള്‍ രംഗത്തെ കഴിഞ്ഞ സീസണിലെ മികച്ച സംഭാവനകള്‍ക്കാണ് അവാര്‍ഡ്. 2018-2019 സീസണിലെ മികച്ച യുവതാരത്തിനുള്ള എമേര്‍ജിങ് പ്ലയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് സ്വന്തമാക്കി.
കേരള ബ്ലാസ്റ്റേഴ്സിനും ഇന്ത്യന്‍ അണ്ടര്‍ 23 ടീമിനും വേണ്ടി കഴിഞ്ഞ സീസണില്‍ നടത്തിയ അത്ഭുത പ്രകടനങ്ങളാണ് സഹലിനെ മികച്ച യുവതാരത്തിനുള്ള പുരസ്കാരത്തില്‍ എത്തിച്ചത്. നിലവില്‍ ഇന്ത്യന്‍ സീനിയര്‍ ടീമംഗമാണ് സഹല്‍. പുതിയ പരിശീലകന് സ്റ്റിമാച്ച് സ്ഥാനമേറ്റെടുത്തതിന് ശേഷം നടന്ന കിങ്സ് കപ്പിലാണ് സഹല്‍ ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്. ഇന്ത്യന്‍ ടീമിന്റെ വിശ്വസ്ത മധ്യനിര താരമാണ് സഹല്‍. കണ്ണൂര്‍ സ്വദേശിയായ സഹല്‍ തന്നെയായിരുന്നു ഐ.എസ്.എല്ലിലും എമേര്‍ജിങ് പുരസ്കാരംസ്വന്തമാക്കിയത്. മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള അവാര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിക്കാണ്. കഴിഞ്ഞ സീസണില്‍ ഇന്ത്യക്കായും ബംഗളൂരു എഫ്.സിക്കായും നടത്തിയ പ്രകടനങ്ങള്‍ പരിഗണിച്ചാണ് ഛേത്രിയെ മികച്ച താരമായി തിരഞ്ഞെടുത്തത്. ആശലത ദേവിയെ മികച്ച വനിതാ ഫുട്ബോളറായും തിരഞ്ഞെടുത്തു. മറ്റു അവാര്‍ഡുകള്‍:
മികച്ച അസിസ്റ്റന്റ് റഫറി: ജോസഫ് ടോണി (കര്‍ണാടക). മികച്ച ഗ്രാസ്റൂട്ട് ഡവലപ്മെന്റ് പ്രോഗ്രാം: ജമ്മു&കശ്മിര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."