പിണറായി കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി: യൂത്ത് ലീഗ്
ഒരു വര്‍ഷത്തെ ഭരണം കൊണ്ട് കേരളത്തിന്റെ സമസ്ത മേഖലയും ഇടത് മുന്നണി തകര്‍ത്തു. കൊലപാതക പരമ്പരകള്‍ സൃഷ്ടിച്ചതാണ് ഏക നേട്ടം
ചെറുതുരുത്തി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്‍ കരീം ആരോപിച്ചു. ഒരു വര്‍ഷത്തെ ഭരണം കൊണ്ട് കേരളത്തിന്റെ സമസ്ത മേഖലയും ഇടത് മുന്നണി തകര്‍ത്തു. കൊലപാതക പരമ്പരകള്‍ സൃഷ്ടിച്ചതാണ് ഏക നേട്ടം. സംസ്ഥാനത്ത് ആര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണെന്നും അബ്ദുള്‍ കരീം കൂട്ടിച്ചേര്‍ത്തു. ഇടത് സര്‍ക്കാരിന്റെ ദുരിതത്തിന്റെ ഒന്നാം വര്‍ഷം എന്ന പ്രമേയവുമായി യൂത്ത് ലീഗ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് ഓഡിറ്റിങ്ങ് പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അബ്ദുള്‍ കരീം. മണ്ഡലം പ്രസിഡന്റ് റസാഖ് തൊഴുപ്പാടം അധ്യക്ഷനായി. ടി.കെ സെയ്തലവി, റഫീഖ് ചേലക്കര, എം.വി സുലൈമാന്‍, മുഹമ്മദ് റംഷാദ് പള്ളം എന്നിവര്‍ പ്രസംഗിച്ചു. സലാം വരവൂര്‍ സ്വാഗതവും, ഖലീല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."