HOME
DETAILS

തറ കീറി... മേല്‍ക്കൂര പണിതു.. നന്മയുടെ പാഠം രചിച്ച് നാളത്തെ അധ്യാപകര്‍

  
backup
September 29, 2018 | 2:25 AM

%e0%b4%a4%e0%b4%b1-%e0%b4%95%e0%b5%80%e0%b4%b1%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b0-%e0%b4%aa%e0%b4%a3%e0%b4%bf%e0%b4%a4%e0%b5%81

വടകര: പ്രളയം ദുരിതംവിതച്ച വയനാട്ടില്‍ സേവനത്തിന്റെ മാതൃക തീര്‍ത്ത് വടകര മേഴ്‌സി കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ അധ്യാപക വിദ്യാര്‍ഥികള്‍. മാനന്തവാടി പണ്ടിക്കടവ് അഗ്രഹാരയിലെ വീട് തകര്‍ന്ന അമ്മയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന് വീടൊരുക്കുകയാണ് ഇവര്‍. തറ കീറല്‍ മുതല്‍ കോണ്‍ക്രീറ്റ് വരെ അധ്യാപക വിദ്യാര്‍ഥികളാണു നടത്തിയത്.
നൂറോളം വിദ്യാര്‍ഥികളും അധ്യാപകരുമടങ്ങുന്ന സംഘം വയനാട്ടിലെത്തി വീട് നിര്‍മ്മാണപ്രവര്‍ത്തനം ഏറ്റെടുക്കുകയായിരുന്നു. കബനിനദി കരകവിഞ്ഞൊഴുകി ഒരാഴ്ചയിലധികം വെള്ളം കെട്ടിനിന്ന് ഈ പ്രദേശത്തു നിരവധി വീടുകള്‍ തകര്‍ന്നിരുന്നു. അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന സംഘം സന്ദര്‍ശനം നടത്തിയാണു വീടുനിര്‍മാണ പദ്ധതി ആസൂത്രണം ചെയ്തത്. തുടര്‍ന്ന് വടകര എന്‍.ആര്‍.ഐ ഫോറവുമായി ചേര്‍ന്ന് വിഭവസമാഹരണം നടത്തുകയും പ്രളയത്തില്‍ സ്വപ്നങ്ങളെല്ലാം തകര്‍ന്നുപോയ കുടുംബത്തിന് തണലൊരുക്കുകയുമായിരുന്നു.
പ്രളയം ദുരിതംവിതച്ച ദിവസങ്ങളില്‍ ഇരിട്ടിയിലെ കോളനികളില്‍ ഭക്ഷണസാധനങ്ങളെത്തിച്ച് നല്‍കിയ മേഴ്‌സി കോളജ് ഓഫ് ടീച്ചര്‍ എജ്യുക്കേഷനിലെ അധ്യാപക വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളും മരുന്നും സമാഹരിച്ചു നല്‍കിയിരുന്നു. 'സോഷ്യലി യൂസ്ഫുള്‍ പ്രൊഡക്ടീവ് വര്‍ക്കി'ന്റെ ഭാഗമായിക്കൂടിയാണു പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയില്‍ ഇന്ന് മുതല്‍ മഴക്ക് സാധ്യത, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം | Saudi Weather

Saudi-arabia
  •  12 hours ago
No Image

യുഎഇയില്‍ ശക്തമായ മഴ, കടല്‍ ക്ഷോഭം: ജാഗ്രത പാലിക്കാന്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം | UAE Weather

uae
  •  13 hours ago
No Image

നാടും നഗരവും യു.ഡി.എഫ്  പടയോട്ടം; ഭരണവിരുദ്ധ വികാരം നിഴലിച്ചു; വോട്ടുചോർച്ചയിൽ അമ്പരന്ന് സി.പി.എം

Kerala
  •  13 hours ago
No Image

കൊല്ലം ബീച്ച് പരിസരത്തു നിന്നും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

Kerala
  •  20 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കോഴിക്കോടിൽ ഇന്ദിരാഗാന്ധിയുടെ പ്രതിമക്ക് നേരെ ബോംബേറ്

Kerala
  •  20 hours ago
No Image

തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്, അവർ അത് സമ്മതിക്കില്ല; - വി.ഡി. സതീശൻ

Kerala
  •  21 hours ago
No Image

നോൾ കാർഡ് എടുക്കാൻ മറന്നോ?, ഇനി ഡിജിറ്റലാക്കാം; ഇങ്ങനെ ചെയ്താൽ മതി | Digital Nol Card

uae
  •  20 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ചു; കോഴിക്കോടിൽ രണ്ട് പേർക്ക് പരുക്ക്

Kerala
  •  21 hours ago
No Image

യുഎഇയിൽ തണുപ്പേറുന്നു; നാളെ തീരദേശ, വടക്കൻ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യത

uae
  •  21 hours ago
No Image

അപ്രതീക്ഷിത തിരിച്ചടി; പട്ടാമ്പിയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിക്ക് പൂജ്യം വോട്ട്

Kerala
  •  a day ago