തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കള്ളം പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന്
തളിക്കുളം: തളിക്കുളം ഗ്രാമപഞ്ചായത്ത് 2016-2017 സാമ്പത്തിക വര്‍ഷത്തെ പദ്ധതികളില്‍ ഫണ്ട് ചിലവ് ചെയ്യുകയും ഗുണഭോക്താകള്‍ക്ക് ആനുകൂല്യം ലഭിക്കാതിരിക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് മെമ്പര്‍മാര്‍ നടത്തിയ വാര്‍ത്താ സമ്മേളത്തിന് മറുപടിയായി പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ വിശദീകരണം പച്ച കള്ളമാണെന്ന് യു.ഡി.എഫ് ജനപ്രതിനിധികള്‍ പറഞ്ഞു.
യൂ.ഡി.എഫ് ഉന്നയിച്ച പ്രധാന കാര്യങ്ങളിലെല്ലാം പഞ്ചായത്ത് ഭരണസമിതി തീരുമാനം ഉണ്ടെന്ന് പറഞ്ഞ പ്രസിഡന്റ് അങ്ങനെയൊരു തീരുമാനങ്ങള്‍ ഏത് യോഗത്തിലാണ് കൈകൊണ്ടതെന്ന് ജനങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കുവാന്‍ തയ്യാറാവണം. ഇല്ലെങ്കില്‍ കള്ളം പറഞ്ഞതിന് മാപ്പ് പറയുവാന്‍ മുന്നോട്ട് വരണം, യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ആനുകൂല്യം നല്‍കിയില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിന്ന് മുന്നില്‍ സമരം ചെയ്യുമെന്ന യൂ.ഡി.എഫ് ജനപ്രതിനിധികളുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്നലെ തന്നെ മേശയും കസേരയും സൈക്കിളും വിതരണം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വാര്‍ത്ത കുറുപ്പിലൂടെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ സമരം പിന്‍ വലിച്ചു. തുടര്‍ന്ന് രാവിലെ പത്രവാര്‍ത്തയിലുടെ അറിഞ്ഞ് വന്ന ഗുണഭോക്താകളില്‍ ചിലര്‍ക്ക് മാത്രം സൈക്കിള്‍ വിതരണം ചെയ്തു. കുറച്ച് പേരെ മാറ്റി നിര്‍ത്തിയതിനെതിരെ ജനപ്രതിനിധികള്‍ക്കെപ്പം ചേര്‍ന്ന് ബഹളം വെച്ചു. ഇതോടെ അറുപത് പേര്‍ക്ക് മാത്രമെ ആനുകൂല്യം നല്‍കുവാന്‍ പറ്റുകയുള്ളുവെന്നും അതില്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുന്നവരെയും മറ്റു ചിലരേയും മാറ്റി നിറുത്തുന്നതിന് പഞ്ചായത്ത് കമ്മിറ്റി തീരുമാനം എടുത്തിട്ടുള്ളതുമാണെന്നും പ്രസിഡന്റ് വിശദീകരിച്ചു. ഇത് കൂടുതല്‍ ബഹളത്തിന് ഇടയാക്കി ഇത്തരത്തില്‍ ഒരു തീരുമാനവും ഒരു ഭരണ സമിതി യോഗത്തിലും കൈ കൊണ്ടിട്ടില്ലെന്നും ഇത് കളവാണെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. ഗ്രാമസഭ അംഗീകരിച്ച അര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കാന്‍ ഒരു കമ്മറ്റിയിലും തീരുമാനം എടുത്തിട്ടില്ല ഉണ്ടെങ്കില്‍ അത് കാണിക്കുവാന്‍ യു.ഡി.എഫ് മെമ്പര്‍മാര്‍പ്രസിഡന്റിനെ വെല്ലുവിളിച്ചു.
സൈക്കിള്‍ ലഭിക്കുന്നതിനായി ഗുണഭോക്താക്കള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, മുദ്രപത്രം, സ്‌ക്കൂള്‍ രേഖകള്‍, മുമ്പ് ആനുകൂല്യം ലഭിച്ചിട്ടില്ലായെന്ന സര്‍ട്ടിഫിക്കറ്റ്, ഇതെല്ലാം നല്‍കി പ്രതീക്ഷയോടെ കാത്തിരുന്നവരെയാണ് അവസാന സമയത്ത് യാതൊരു കാരണവും ഇല്ലാതെ അപമാനിച്ചത്. പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് മുഖേന കൊടുത്ത അപേക്ഷയുടെ റസീറ്റ് കാണിച്ചു കൊടുത്തിട്ടും സൈക്കിള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഗുണഭോക്താകള്‍, പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ട്ടര്‍, ജില്ല കളക്ട്ടര്‍, പട്ടികജാതി വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തെ പദ്ധതി നടത്തിപ്പിലെ അഴിമതികള്‍ രേഖ മൂലം പൊതു സമൂഹത്തിന്ന് മുന്നില്‍ കൊണ്ടുവരികയും അതിന്റെ നിയമനടപടിക്കായ് മുന്നോട്ട് പോകുന്നതിനും യു.ഡി.എഫ് പാര്‍ലമെന്റി പാര്‍ട്ടി യോഗം തീരുമാനിച്ചതായി അംഗങ്ങളായ പി.ഐ ഷൗക്കത്തലി, കെ.എ ഹാറൂണ്‍ റഷീദ്, സുമന ജോഷി, എ.ടി നേന, പി.എസ് സുല്‍ഫിക്കര്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."