പി.വി അന്‍വറിന്റെ പാര്‍ക്കിലെ തടയണ പൊളിച്ചതായി സര്‍ക്കാര്‍
കൊച്ചി: പി.വി അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് വെള്ളമെടുക്കുന്നതിന് നിര്‍മിച്ച തടയണ പൊളിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതി ശുപാര്‍ശ പ്രകാരമുള്ള പൊളിക്കല്‍ നടപടി പൂര്‍ത്തിയായതായാണ് കലക്ടര്‍ കോടതിയെ അറിയിച്ചത്.
തടയണയുടെ മുകളില്‍ 25 മീറ്റര്‍ വീതിയിലും അടിത്തട്ടില്‍ ആറു മീറ്റര്‍ വീതിയിലും പൊളിച്ച് വെള്ളത്തിന്റെ ഒഴുക്കിനുള്ള തടസം നീക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. തടയണ കുടിവെള്ളം മുട്ടിക്കുകയാണന്നും പൊളിച്ചു നീക്കണമെന്നുമുള്ള നാട്ടുകാരുടെ പരാതിയില്‍ ഇത് പൊളിക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കലക്ടറുടെ ഉത്തരവിനെതിരേ അന്‍വറിന്റെ ഭാര്യാപിതാവ് സി.കെ അബ്ദുല്‍ ലത്തീഫ് സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് തടയണ നിര്‍മിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."