ഗതാഗതക്കുരുക്കില്‍ കുരുങ്ങി പോത്തന്‍കോട് ജങ്ഷന്‍
കഴക്കൂട്ടം: ഗതാഗത കുരുക്കില്‍ വര്‍ഷങ്ങളായി വീര്‍പ്പ് മുട്ടുന്ന പോത്തന്‍ ജങ്ഷനിലെ കുരുക്ക് അഴിക്കുന്നതില്‍ അധികൃതര്‍ക്ക് മിണ്ടാട്ടമില്ല. ജങ്ഷനിലേക്ക് തള്ളിനില്‍ക്കുന്ന കെ.എസ്.ആര്‍.ടി.സി ഡിപ്പോയും അതിനോട് ചേര്‍ന്ന പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നത്. അതുപോലെ ജങ്ഷനിലെ അശാസ്ത്രീയ റോഡ് നിര്‍മാണം, ട്രാഫിക്ക് സംവിധാനങ്ങളിലെ പിഴവ്, പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയും ചെളിയും നിറഞ്ഞ് കിടക്കുന്ന റോഡുകളും ഇതിന് ഏറെ കാരണമാകുന്നു.
ജില്ലയിലെ ഏറ്റവും വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നാണ് പോത്തന്‍കോട്.
ചന്തയില്‍ സാധന സാമഗ്രികളുമായി വരുന്ന വാഹനങ്ങളും ഇവരെത്തുന്ന വാഹനങ്ങള്‍ അലക്ഷ്യമായി റോഡിന് ഇരുവശവും പാര്‍ക്ക് ചെയ്യുന്നതും ഗതാഗതകുരുക്കിന് കാരണമാകുന്നു. പുലര്‍ച്ച മുതല്‍ 11 മണി വരെയും ഒരു വാഹനം ഇത് വഴി കടന്ന് പോകണമെങ്കില്‍ മണിക്കൂറുകളെടുക്കും. വിദ്യാര്‍ഥികള്‍, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, അതേ പോലെ മലയോര മേഖലയില്‍ നിന്നും ടെക്‌നോപാര്‍ക്കിലത്തേണ്ട ജീവനക്കാര്‍ ഇവരൊക്കെ യഥാസമയങ്ങളില്‍ ഓഫിസിലോ മറ്റോ എത്തിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി.
ജങ്ഷനിലെ ഓടകള്‍ പൊട്ടി പൊളിഞ്ഞിട്ട് വര്‍ഷം ഒന്ന് കഴിയുന്നു. ഇതിന് ഇന്നേ വരെ പരിഹാരം കാണാനായിട്ടില്ല. അതേപോലെ ജങ്ഷനിലെ വണ്‍വേ ട്രാഫിക്ക് സംവിധാനവും തികച്ചും അശാസ്ത്രീയമായാണ് ചെയ്തിട്ടുള്ളത്.
ഇതിനെല്ലാം കാരണമായി ജനം പറയുന്നത് ജങ്ഷനില്‍ സ്ഥിതിചെയ്യുന്ന ഷോപ്പങ്ങ് ക്ലോപ്ലക്‌സും കെ.എസ്.ആര്‍.ടി.സിയുടെ മിനി ഡിപ്പോയുമാണ്. ഇതിനോട് ചേര്‍ന്നാണ് പതിനായിരങ്ങള്‍ വന്ന് പോകുന്ന ചന്ത പ്രവര്‍ത്തിക്കുന്നതും. ഷോപ്പിങ് കോംപ്ലക്‌സും ബസ് സ്റ്റാന്റും പൊളിച്ച് മാറ്റി റോഡ് വിട്ട് കൊടുക്കണം എന്ന ആവശ്യം ശക്തമാണ്. സ്റ്റാന്റിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇവ പുനര്‍നിര്‍മിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുണ്ട്. ഇങ്ങനെ ചെയ്താല്‍ ഇവിടത്തെ അനധികൃത പാര്‍ക്കിങ്ങും ട്രാഫിക്ക് കുരുക്കിനെ ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയും.
ശാസ്ത്രീയമായ പഠനം നടത്തി വ്യാപാരികള്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ പ്രവര്‍ത്തിത്തിക്കുന്നവരെ വിളിച്ച് കൂട്ടി പോത്തന്‍കോട് ജങ്ഷനിലെ കുരുക്ക് അഴിക്കുന്നതിന് പരിഹാരം കാണേണ്ട ചര്‍ച്ചകള്‍ നടത്തണം. ഇതിന് പഞ്ചായത്ത് ഭരണസമിതിയും സ്ഥലം എം.എല്‍.എയും മുന്‍കൈയ്യെടുക്കണമെന്നാണ് നാട്ടുകാരും വ്യാപാരികളും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."