പൊലിസ് കോമ്പിങില്‍ 80 പേര്‍ അറസ്റ്റില്‍
തൃശൂര്‍: തൃശൂര്‍ സിറ്റി പൊലിസ് പരിധിയിലെ കോമ്പിംഗ് ഓപ്പറേഷനില്‍ ഗുണ്ടാസംഘാംഗങ്ങള്‍ ഉള്‍പ്പടെ 80 സാമൂഹ്യ വിരുദ്ധര്‍ അറസ്റ്റില്‍. തൃശൂര്‍ സിറ്റി പൊലിസ് കമ്മീഷണല്‍ ടി.നാരായണന്റെ നേതൃത്വത്തിലായിരുന്നു കോംബിംഗ് ഓപ്പറേഷന്‍. അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍മാരുടെ കീഴില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടേയും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടേയും നേതൃത്വത്തില്‍ 29 മൊബൈല്‍ പട്രോളിംഗും മൂന്ന് ഫുട് പട്രോളിംഗും 17 പിക്കറ്റ് പോസ്റ്റുകളും ഉള്‍പ്പെടുത്തി പ്രത്യേക സംഘങ്ങളായിട്ടായിരുന്നു പരിശോധന. ഗുണ്ടാസംഘങ്ങളുടെ ഒളിസങ്കേതങ്ങളില്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, ലോഡ്ജുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡുകള്‍ എന്നിവിടങ്ങളിലും വിശദമായ പരിശോധന നടത്തി. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും അസമയത്ത് തന്പടിച്ചിരുന്ന 53 പേരെ ചോദ്യം ചെയ്ത് വിവരം ശേഖറിക്കുകയും ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന കാര്യം പരിശോധിക്കുകയും ചെയ്തു. മോഷണം, കവര്‍ച്ച എന്നീ കേസുകളില്‍ ഉള്‍പ്പെട്ട 58 പേരെ അവരുടെ വാസസ്ഥലങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തി. പൊതുസ്ഥലങ്ങളിലും മറ്റും മദ്യപിച്ച ഒന്പതുപേര്‍ക്കെതിരെ അബ്കാരി നിയമപ്രകാരവും പൊതുജനശല്യമുണ്ടാക്കിയ 52 പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും നടപടികള്‍ സ്വീകരിച്ചതായി പൊല്‌സ് അറിയിച്ചു. പിടികിട്ടാപ്പുള്ളികളായി കോടതികള്‍ പ്രഖ്യാപിച്ച അഞ്ചുപേരേയും 61 വാറണ്ട് പ്രതികളേയും പൊലിസ് അറസ്റ്റു ചെയ്തു. അതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും നഗരത്തിലും നടത്തിയ വാഹനപരിശോധനയില്‍ 684 വാഹനങ്ങള്‍ പരിശോധിച്ച് 374 പേര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമപ്രകാരം നടപടിയെടുത്തു. പിഴയായി 53,000 രൂപ ഈടാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."