HOME
DETAILS
MAL
മെസ്സിയുടെ തടവുശിക്ഷ ശരിവച്ച് സ്പാനിഷ് സുപ്രിം കോടതി
backup
May 24 2017 | 21:05 PM
മാഡ്രിഡ്: നികുതിവെട്ടിപ്പ് കേസില്‍ ബാഴ്സലോണയുടെ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിക്ക് 21 മാസം തടവുശിക്ഷ വിധിച്ച ബാഴ്സലോണ കോടതിയുടെ വിധി സ്പെയിന് സുപ്രിം കോടതി ശരിവച്ചു. മെസ്സിക്കും പിതാവ് ജോര്‍ജ് മെസ്സിക്കുമെതിരേയായിരുന്നു ബാഴ്സലോണ കോടതിയുടെ വിധി. ഇതിനെതിരേ മെസ്സിയും പിതാവും നല്കിയ അപ്പീല്‍ തള്ളിയാണ് സ്പാനിഷ് സുപ്രിം കോടതി വിധി ശരിവച്ചത്.
ഇരുവര്‍ക്കും 21 മാസം തടവുശിക്ഷയും 20 ലക്ഷം യൂറോ പിഴയുമാണ്(ഏതാണ്ട് 14 കോടി ഇന്ത്യന്‍ രൂപ) നേരത്തെ കോടതി വിധിച്ചത്. അതേസമയം സ്പെയിനിലെ നിയമപ്രകാരം മെസ്സിക്കും പിതാവിനും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരില്ല എന്ന് റിപ്പോര്‍ട്ടുകളുണ്ട്.
അക്രമരഹിത കേസുകള്‍ക്ക് രണ്ടു വര്‍ഷത്തില്‍ താഴെ ശിക്ഷ വിധിച്ചാല്‍ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാകാന്‍ സ്പെയിനില്‍ നിയമം അനുവദിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."