ഔഷധ വ്യാപാരികള്‍ 30ന് കടയടപ്പ് സമരം നടത്തും
കൊച്ചി: ഔഷധ വ്യാപാരികളുടെ അഖിലേന്ത്യാ സംഘടനയായ എ.ഐ.ഒ.സി.ഡിയുടെ ആഹ്വാനപ്രകാരം 30 ന് രാജ്യവ്യാപകമായി 24 മണിക്കൂര്‍ കടയടപ്പ് സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് പി.വി. ടോമി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ 15,000 ത്തോളം വരുന്ന മൊത്ത, ചില്ലറ മരുന്നു വ്യാപാര സ്ഥാപനങ്ങള്‍ പങ്കെടുക്കുമെന്ന് ഓള് ഇന്ത്യ ഓര്ഗനൈസേഷന് ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗിസ്റ്റ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
ഓണ്‍ലൈന്‍ ഫാര്‍മസിയും ഇ-പോര്‍ട്ടലും നടപ്പിലാക്കാതിരിക്കുക, ഔഷധ വില നിയന്ത്രണ ഉത്തരവ് പരിഷ്കരിച്ച് ഗുണനിലവാരമുള്ള മരുന്നുകള്‍ ഒരേ വിലയ്ക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വന്‍കിട കുത്തക വ്യാപാരികള്‍ക്ക് അവസരം നല്‍കുകയാണ് ഓണ്‍ലൈന്‍ ഫാര്‍മസിയിലൂടെ ഗവണ്മെന്റ് ചെയ്യുന്നത്. ഇത് ഗുരുതരമായ സാമൂഹ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. യുവതീയുവാക്കളില്‍ ലഹരി ഉപയോഗം വര്‍ധിക്കും. അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ സെക്രട്ടറി സൈജു എബ്രഹാം, എ.ടി. ലോറന്‍സ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."