HOME
DETAILS
MAL
ജിഷ്ണുവിന്റെ അച്ഛന് ഡി.ജി.പിക്ക് കത്ത് നല്കി
backup
May 24 2017 | 21:05 PM
തിരുവന്തപുരം: ജിഷ്ണു പ്രണോയ് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛന് അശോകന് പൊലിസ് മേധാവി ടി.പി സെന്‍കുമാറിന് കത്ത് നല്കി. പൊലിസ് ആസ്ഥാനത്ത് എത്തിയാണ് കത്ത് നല്‍കിയത്. ജിഷ്ണുവിന്റെ കേസുമായി ബന്ധപ്പെട്ട 10 കാര്യങ്ങളും കത്തില്‍ അശോകന് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രത്യേക സംഘം അന്വേഷണം നടത്തിയപ്പോള്‍ പോലും നീതി ലഭിക്കാത്ത സാഹചര്യത്തില്‍ കേസ് സി.ബി.ഐക്ക് വിടണമെന്നാണ് അശോകന് ഡി.ജി.പി സെന്‍കുമാറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോടൊപ്പം അന്വേഷണത്തില്‍ പാളിച്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ നടപടി വേണമെന്നും അശോകന് ഡി.ജി.പിയോട് ആവശ്യപ്പെട്ടു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഉറപ്പിനു ശേഷവും കാര്യമായ പുരോഗതി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ജിഷ്ണുവിന്റെ അച്ഛന് സെന്‍കുമാറിനെ സന്ദര്‍ശിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."