HOME
DETAILS
MAL
വിംബിള്‍ഡന്‍; ദ്യോകോവിച്ച് സെമിയില്‍
backup
July 10 2019 | 18:07 PM
ലണ്ടന്‍: നവോക് ദ്യോകോവിച്ച് വിംബിള്‍ഡനിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചു.
ബെല്‍ജിയത്തിന്റെ ഡീഗോ ഗോഫിനെതിരേ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ദ്യോകോവിച്ച് ജയം കണ്ടണ്ടെത്തിയത്. ഗോഫിന് ജയിക്കാനുള്ള ഒരവസരവും നല്‍കാതെയായിരുന്നു ദ്യോകോവിച്ചിന്റെ കുതിപ്പ്. 6-4, 6-0, 6-2 എന്ന സ്‌കോറിനായിരുന്നു ദ്യോകോവിച്ചിന്റെ ജയം. മറ്റൊരു ക്വാര്‍ട്ടറില്‍ സ്പാനിഷ് താരം ബാറ്റിസ്റ്റ അഗട്ട് ഗൗഡോ പെല്ലയെ പരാജയപ്പെടുത്തി സെമിയിലെത്തി. 7-5, 6-4, 3-6, 6-3 എന്ന സ്‌കോറിനായിരുന്നു അഗട്ടിന്റെ ജയം. ജപ്പാന്‍ താരം നിഷിഗോരിയെ പരാജയപ്പെടുത്തി റോജര്‍ ഫെഡറര്‍ സെമിയില്‍ പ്രവേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."