HOME
DETAILS

മുന്‍ സ്‌പോണ്‍സറുടെ പരാതി; എക്‌സിറ്റില്‍ പോയി പുതിയ വിസയിലെത്തിയ മലയാളി സഊദിയില്‍ പിടിയില്‍

  
backup
July 10 2019 | 18:07 PM

police54456665


റിയാദ്: മൂന്നു വര്‍ഷം മുന്‍പ് നിയമാനുസൃതം സഊദിയില്‍ നിന്നും ഫൈനല്‍ എക്‌സിറ്റില്‍ പോയ മലയാളി പുതിയ വിസയിലെത്തിയപ്പോള്‍ പൊലിസ് പിടിയില്‍. തൃശൂര്‍ പുത്തന്‍ചിറ സ്വദേശി പട്ടേരി ലിജോ ജോയ് ആണ് പിടിയിലായത്. പഴയ സ്‌പോണ്‍സര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ വിമാനമിറങ്ങി സഊദിയില്‍ എമിഗ്രെഷനില്‍ വെച്ച് പിടികൂടി ജയിലിലടക്കപെട്ടത്.

സംഭവം, പുറത്തറിഞ്ഞതോടെ എങ്ങനെയെങ്കിലും പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. ഇവിടെ ജിദ്ദ മിലിട്ടറി ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യ പ്രിന്‍സി റിയാദിലെത്തി സാമൂഹ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു ശ്രമം തുടരുകയാണ്. 2016 ലാണ് ഇദ്ദേഹം ദമാമിലെ കമ്പനിയില്‍ നിന്ന് എക്‌സിറ്റില്‍ പോയത്. പിന്നീട് പുതിയ വിസയില്‍ റിയാദ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് സംഭവം.


കഴിഞ്ഞ വെള്ളിയാഴ്ച കാലത്ത് 8.50 ന് ഫ്‌ളൈ ദുബായ് വിമാനത്തിലാണ് ലിജോ റിയാദ് വിമാനത്താവളത്തിലെത്തിയത്. ശേഷം ഇദ്ദേഹത്തെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിയാദില്‍ ഇറങ്ങിയതായി കണ്ടെത്തിയത്. ദുബായില്‍ എത്തിയപ്പോഴും ലിജി ഭാര്യയുമായി ചാറ്റ് ചെയ്തിരുന്നതാണ്. ലിജോ റിയാദിലെത്തിയിട്ടുണ്ടെന്ന് ഫ്‌ളൈ ദുബായില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഭാര്യ ദീര പൊലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.
തുടര്‍ന്ന് എയര്‍പോര്‍ട്ട് പൊലിസുമായി ദീര പൊലിസ് ബന്ധപ്പെട്ടപ്പോഴാണ് കസ്റ്റഡിയിലുള്ള വിവരം അറിഞ്ഞത്. നേരത്തെ ജോലി ചെയ്തിരുന്ന സ്ഥാപനം കേസ് നല്‍കിയതിനാല്‍ ഇദ്ദേഹം മത്‌ലൂബ് (സ്‌പോണ്‍സര്‍ നല്‍കിയ കേസില്‍ പോലീസ് അന്വേഷിക്കുന്ന വ്യക്തി) ആണെന്നും കോടതിയില്‍ ഹാജരാക്കിയാല്‍ മാത്രമേ മോചനം സാധ്യമാവൂവെന്നും പോലീസ് അറിയിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.

എന്താണ് കേസ് എന്നത് ഇപ്പോഴും കൃത്യമല്ല. ഇദ്ദേഹത്തിന്റെ ബാഗേജുകള്‍ ഭാര്യയെ പോലീസ് ഏല്‍പിച്ചു. 2016 ല്‍ നാട്ടില്‍ പോകുമ്പോള്‍ ശമ്പള പ്രശ്‌നത്തിന്റെ പേരില്‍ സ്‌പോണ്‍സര്‍ക്കെതിരെ ലേബര്‍ ഓഫീസില്‍ പരാതി നല്‍കിയിരുന്നു. ഇദ്ദേഹം പോയതിന് ശേഷം സ്‌പോണ്‍സര്‍ നല്‍കിയ കേസ് ആയിരിക്കും അറസ്റ്റിന് വഴിയൊരുക്കിയതെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  2 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  2 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  2 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  2 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കോട്ടയത്ത് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 months ago