കരുവാരകുണ്ടില്‍ പിടിച്ചെടുത്ത പുറമ്പോക്ക് ഭൂമിയില്‍ ഫല വൃക്ഷത്തൈകള്‍ നട്ടു
കരുവാരകുണ്ട്: ഒലിപ്പുഴ തീരത്ത് പുറമ്പോക്ക് ഭൂമിയില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.മുഹമ്മദ്മാസ്റ്ററുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു. ചടങ്ങില്‍ കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി.
സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം പിടിച്ചെടുത്ത അഞ്ചേക്കര്‍ സ്ഥലത്താണ് ആദ്യഘട്ട ഫല വൃക്ഷ തൈകള്‍ നട്ടത്. പഞ്ചായത്തില്‍ ഒലിപ്പുഴ തീരത്ത് ഒന്‍പതു കിലോമീറ്റര്‍ നീളത്തില്‍ മുന്നൂറ് ഹെക്ടര്‍ പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിട്ടുണ്ടന്നാണ് റവന്യൂ വകുപ്പ് സൂചിപ്പിക്കുന്നത്. യോഗത്തില്‍ വികസന സ്ഥിരംസമിതി ചെയര്മാന് പി. ഷൗക്കത്തലി, എന്‍.കെ അബ്ദുറഹ്മാന്, പി.ഉണ്ണിമാന്‍, എം. അബ്ദുല്ല, പി. ഇമ്പിച്ചിക്കോയ തങ്ങള്‍, വി.ഉമര്‍കോയ, വി.അനില്‍പ്രസാദ്, എ. പ്രഭാകരന്, കെ.പി അലക്സാണ്ടര്‍, എം.പി വിജയകുമാര്‍, ഒ.പി ഇസ്മാഈല്‍, കെ.കെ ജയിംസ് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."