പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും മഴക്കാലപൂര്‍വ ശുചീകരണത്തില്‍ മെല്ലെപ്പോക്ക്
വണ്ടൂര്‍: പനികളും പകര്‍ച്ചാവ്യാധികളും പടര്‍ന്നുപിടിക്കുമ്പോഴും പ്രതിരോധമൊരുക്കുന്ന കാര്യത്തില്‍ ആരോഗ്യവകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും മെല്ലെപ്പോക്കെന്നാക്ഷേപം. വര്ഷക്കാലമാരംഭിക്കാന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മിക്ക പഞ്ചായത്തുകളിലും മഴക്കാല പൂര്‍വ ശുചീകരണങ്ങള്‍ നാമമാത്രമായി ഒതുങ്ങുകയാണ്.
ഓവുചാലുകളുടെ നവീകരണവും ജലസോത്രസുകളെ മാലിന്യ മുക്തമാക്കുന്ന പദ്ധതികളൊന്നും മിക്ക പഞ്ചായത്തുകളിലും പൂര്‍ത്തീകരിച്ചിട്ടില്ല. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും മേഖലയില്‍ ഇപ്പോള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ മഴക്കാലമാരംഭിക്കുന്നതോടെ ഇതു നിയന്ത്രണാധീതമാകാനുള്ള സാധ്യതയേറെയാണെന്ന് വിലയിരുത്തുന്നു.
വണ്ടൂര്‍ അങ്ങാടിയിലെ കടകളിലെ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനരഹിതമായിട്ട് ആഴ്ചകള്‍ പിന്നിട്ടു. പഞ്ചായത്ത് ഓഫിസിന് തൊട്ടടുത്തായുള്ള ഇന്‍സിനറേറ്ററിനു താഴെ മാലിന്യം കുമിഞ്ഞു കൂടി കിടക്കുകയാണ്.വീടുകളിലെ മാലിന്യങ്ങളും തുറസായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയാണ് പതിവ്. ഉറവിട മാലിന്യ സംസ്കരണമെന്ന ആശയം താഴെ തട്ടിലെത്തിക്കുന്നതില് അധികൃതര്‍ വിജയിച്ചിട്ടില്ലെന്നാക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."