വൃക്ഷത്തൈ വിതരണം ജൂണ്‍ ആദ്യവാരം മുതല്‍
ആലപ്പുഴ: സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ വിവിധ നേഴ്‌സിറികളില്‍ ഉല്‍പാദിപ്പിച്ച വൃക്ഷത്തൈകള്‍ ജൂണ്‍ ആദ്യവാരം വിതരണം ചെയ്യും.റംമ്പൂട്ടാന്‍, കുടമ്പുളി, സപ്പോട്ട, മാവ്, ഞാവല്‍, പ്ലാവ്, ജാതി, കാട്ടുജാതി, കറിവേപ്പ്, ആര്യവേപ്പ്, ലക്ഷ്മിതരു, അശോകം, സീതപ്പഴം, വേങ്ങ, പെല്‍റ്റാഫോറം, മുള, മരമുല്ല, കമ്പകം, മൈല, ഈട്ടി, വെള്ളകില്‍, കാറ്റാടി, ജക്രാന്ത, കൊന്ന, ഇലഞ്ഞി, ആഞ്ഞിലി, പാരിജാതം, മഞ്ചാടി, നീര്‍മരുത്, ചമത ചന്ദനം എന്നിവയാണ് വിതരണം ചെയ്യുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷവല്‍ക്കരണം നടത്തുന്നതിന് തൈകള്‍ സൗജന്യമായി നല്‍കും.ഈ സ്ഥാപനങ്ങള്‍ സോഷ്യല്‍ ഫോറസ്ട്രി നഴ്‌സറികളില്‍ നിന്നും നേരിട്ട് കൈപ്പറ്റണം.
പുന്നപ്ര, വെള്ളിയാകുളം ഫോണ്‍: 9745526709, വെണ്‍മണി, വാരനാട്, ചേര്‍ത്തല ഫോണ്‍: 8547603665, ഉളുന്തി ഫോണ്‍: 8547603667, ഗ്രാമം:ഫോണ്‍: 8547603666, 8547603662, 8547600423. പൊതുജനങ്ങളുടെ സൗകര്യ ആവശ്യങ്ങള്‍ക്കായി തൈകള്‍ കൂട തൈ ഒന്നിന് 17 രൂപ നിരക്കിലും തേക്ക് സ്റ്റമ്പ് ഒന്നിന് ഏഴു രുപ നിരക്കിലും നല്‍കും.വിശദവിവരത്തിന് ഫോണ്‍: 0477- 2246034, 8547603709, 8281004595.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."