HOME
DETAILS

അന്ന് സുമാത്ര, ഇപ്പോള്‍ സുലാവേസി

  
backup
September 29 2018 | 19:09 PM

%e0%b4%85%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%b8%e0%b5%81%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8

 

 

ജക്കാര്‍ത്ത: ഓരോ ദിവസവും ഭൂകമ്പങ്ങളെ സ്വപ്നം കണ്ടാണ് ഇന്തോനേഷ്യക്കാര്‍ അന്തിയുറങ്ങാറ്. കണ്ടുകണ്ട് ഭൂകമ്പമൊരു ഭീതിയല്ലാതായി മാറിയിട്ടുണ്ട് അവിടത്തുകാര്‍ക്ക് എന്നും പറയാം. ഇന്തോനേഷ്യയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ചെറുഭൂചലനങ്ങളെങ്കിലുമില്ലാത്ത ദിവസങ്ങള്‍ പോലും വിരളമാണ്. ഭൂകമ്പസാധ്യതാ പ്രദേശം എന്നാണു ഭൗമശാസ്ത്രജ്ഞര്‍ ഇന്തോനേഷ്യയെ വിശേഷിപ്പിക്കുന്നത്.
എന്നാല്‍, 2004 ഡിസംബറില്‍ ഇന്തോനേഷ്യയിലെ സുമാത്രാ ദ്വീപില്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയെ ഭീകരത്തിര കേരളമടക്കമുള്ള ഇന്ത്യന്‍ സമുദ്രതീരങ്ങളെ കൂടി നക്കിത്തുടച്ചാണു പോയത്. ദുരന്തം അപഹരിച്ച രണ്ടരലക്ഷത്തോളം ജീവനുകളില്‍ പകുതിയും ഇന്തോനേഷ്യക്കാരായിരുന്നു. സുമാത്രയെ സുനാമി നക്കിത്തുടച്ചെന്നു തന്നെ പറയാം.
2004നുശേഷം രാജ്യത്ത് ഭൂകമ്പങ്ങളുണ്ടാകുമ്പോഴെല്ലാം അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കാറുണ്ട്. ഏറ്റവുമൊടുവില്‍ വിനോദസഞ്ചാര കേന്ദ്രമായ ലൊംബോക്ക് ദ്വീപില്‍ ജൂലൈ, ആഗസ്റ്റ് മാസങ്ങളിലുണ്ടായ ഭൂകമ്പപരമ്പരകളിലും ഇത്തരമൊരു ഭീതിയുണ്ടായി. 500 ലേറെ പേര്‍ മരിച്ച സംഭവത്തെ തുടര്‍ന്നു പക്ഷെ സമുദ്രഭീകരതയുണ്ടായില്ല. എന്നാല്‍, സംഭവത്തിനുശേഷം ഏകദേശം ഒരു മാസം പിന്നിടുമ്പോഴാണ് ലോലപ്രദേശമായ സുലാവേസി ദ്വീപിനെ പിടിച്ചുകുലുക്കി വെള്ളിയാഴ്ച ശക്തമായ ഭൂകമ്പമുണ്ടായത്. പതിവു പോലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. മധ്യ സുലാവേസിയില്‍ ഒരാള്‍ മരിച്ചതും പത്തുപേര്‍ക്കു പരുക്കേറ്റതുമൊഴിച്ചാല്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. സ്വാഭാവികമായും അധികൃതര്‍ സുനാമി മുന്നറിയിപ്പ് അധികം വൈകാതെ പിന്‍വലിച്ചു. ജനങ്ങളോട് ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചു. എന്നാല്‍, മുന്നറിയിപ്പ് പിന്‍വലിച്ച് മണിക്കൂര്‍ പിന്നിടുമുന്‍പാണ് സുലാവേസിയിലെ പ്രധാന നഗരമായ പാലുവിനെ തകര്‍ത്തെറിഞ്ഞ് അതിശക്തമായ സുനാമിത്തിരകള്‍ അടിച്ചുകയറിയത്. ആദ്യം പത്തടിയോളം ഉയരത്തില്‍ ആഞ്ഞടിച്ച തിര പിന്നീട് ഇരുപതടിയോളം ഉയര്‍ന്നു. വീടുകളില്‍നിന്നും കെട്ടിടങ്ങളില്‍നിന്നും ജീവനും കൊണ്ട് ഇറങ്ങിയോടി ജനം.
സംഭവസമയത്ത് പാലു ബീച്ചില്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ബീച്ച് ഫെസ്റ്റിവലിനുള്ള അവസാനഘട്ട ഒരുക്കങ്ങള്‍ നടക്കുകയായിരുന്നു. ഫെസ്റ്റിവലിന്റെ ഉദ്ഘാടന ദിവസമായതിനാല്‍ നിരവധി പേര്‍ ബീച്ചിലേക്കു പ്രവഹിച്ചുതുടങ്ങിയിരുന്നു. ഇതിനിടയിലാണു സുനാമി മുന്നറിയിപ്പുമായി അധികൃതരെത്തിയത്. എന്നാല്‍, പലരും പതിവ് മുന്നറിയിപ്പുകളുടെ ഗൗരവമേ ഇതിനു നല്‍കിയുള്ളൂ. ബീച്ചില്‍ ഉല്ലസിച്ചും നടന്നും ജനങ്ങള്‍ പതിവു പരിപാടികള്‍ തുടരുമ്പോഴാണ് ഭീമന്‍ തിരകള്‍ കടലില്‍നിന്ന് ആഞ്ഞുപൊങ്ങിയത്. ചിലര്‍ ഇരുപതടിയോളം പൊക്കമുള്ള മരങ്ങള്‍ക്കുമേല്‍ അഭയം പ്രാപിച്ചാണു ജീവന്‍ രക്ഷിച്ചത്. നഗരത്തിലെ പള്ളികളും ആശുപത്രികളും അടക്കമുള്ള പ്രധാന കെട്ടിടങ്ങളെല്ലാം നിശേഷം തകര്‍ന്നടിഞ്ഞിട്ടുണ്ട്.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ ഒറ്റ ദിവസം കൊണ്ട് ലബനാനു വേണ്ടി സമാഹരിച്ചത് 200 ടൺ സഹായം

uae
  •  2 months ago
No Image

ബഹ്റൈൻ; നൂറുൻ അലാ നൂർ മീലാദ് ഫെസ്റ്റ് സമാപിച്ചു

bahrain
  •  2 months ago
No Image

'ഒരു ശക്തിക്കും ആയുധങ്ങള്‍ക്കും പ്രൊപഗണ്ടകള്‍ക്കും ഫലസ്തീന്റെ മുറിവ് മറച്ചു വെക്കാനാവില്ല' അരുന്ധതി റോയ്

International
  •  2 months ago
No Image

നിരീക്ഷണ ക്യാമ്പയിൻ; സഊദിയിലെ പെട്രോൾ പമ്പുകളിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക ലക്ഷ്യം

Saudi-arabia
  •  2 months ago
No Image

ഗസ്സയില്‍ പരക്കെ ആക്രമണം അഴിച്ചു വിട്ട് ഇസ്‌റാഈല്‍, 24 മണിക്കൂറിനിടെ 49 മരണം; 219 പേര്‍ക്ക് പരുക്ക്, ലെബനാനില്‍ മനുഷ്യവകാശപ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം

International
  •  2 months ago
No Image

കൊൽക്കത്ത: ജൂനിയർ ഡോക്‌ടർമാരുടെ സമരത്തിന് ഡോക്‌ടർമാരുടെ സംഘടനയുടെ ഐക്യദാർഢ്യം; 48 മണിക്കൂർ പണിമുടക്ക്

latest
  •  2 months ago
No Image

മനുഷ്യാവകാശപ്രവര്‍ത്തകന്‍ ജി.എന്‍ സായിബാബ അന്തരിച്ചു

National
  •  2 months ago
No Image

ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 'ഗുരുതര' വിഭാഗത്തില്‍; 105ാം റാങ്ക്

International
  •  2 months ago
No Image

പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ് 

National
  •  2 months ago
No Image

ബംഗ്ലാദേശിനെ തൂക്കിയടിച്ച് സഞ്ജു; ടി-20 റെക്കോഡ് തിരുത്തി ഇന്ത്യ

Cricket
  •  2 months ago