'കര്‍ഷക തൊഴിലാളികളുടെ പെന്ഷന് പ്രായം 55 ആക്കണം'
കൊടുവള്ളി: കര്‍ഷക തൊഴിലാളികളുടെ പെന്ഷന് പ്രായവും, ക്ഷേമനിധി അംഗത്വത്തില്‍ നിന്നും പിരിയുന്ന പ്രായവും 60 ല്‍ നിന്ന് 55 വയസ്സാക്കി കുറക്കണമെന്ന് കേരള കര്‍ഷക തൊഴിലാളി ഫെഡറേഷന് എസ്.ടി.യു ചക്കാലക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ചേര്‍ന്ന കോഴിക്കോട് ജില്ലാ പ്രവര്‍ത്തക സംഗമം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിയമസഭ സഹകരണ ബാങ്കുകളുടെ സംരക്ഷണത്തിനായ് പാസാക്കിയ നിയമത്തിന് വിരുദ്ധമായി തൊഴിലാളികളുടെ ആനുകൂല്യംകിട്ടണമെങ്കില് ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് എടുത്തെങ്കില്‍ മാത്രമേ അപേക്ഷ സ്വീകരിക്കൂ എന്നുള്ള തൊഴില്‍ വകുപ്പിന്റെയും സര്ക്കാറരിന്റെയും തീരുമാനം പിന്‍വലിക്കണമെന്നും കെ.എം.സി.സി തൊഴിലാളികളുടെ അപേക്ഷയും സ്വീകരിക്കുന്നതിനും നടപടി സ്വീകരിക്കണമെന്നും ജില്ലാ പ്രവര്‍ത്തകസംഗമം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ടന്റ് ടി പി.എം തങ്ങള്‍ അധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി പി സി.മുഹമ്മദ് സ്വാഗതം പറഞ്ഞു.കെ.കുഞ്ഞാമു പതാക ഉയര്‍ത്തി. എസ്.ടി.യു .സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് കുട്ടി ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. യു.പോക്കര്, വി എം ഉന്മര്‍ മാസ്റ്റര്‍, എം എ റസാഖ് മാസ്റ്റര്‍, കര്‍ഷക തൊഴിലാളി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.കെ.ഹംസ, വി കെ.കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, അഡ്വ. ഗോപി, മലപ്പുറം, യു പി മുഹമ്മദ്, എ പി അബ്ദുനാസര്‍, ഉസ്സയിന് എരവന്നൂര്‍ , പി.മുഹമദലി മാസ്റ്റര്‍, കെ സി. കുഞ്ഞബ്ദുല്ല സംസാരിച്ചു. ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ കെ.കെ മുസ്സക്കോയ ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അഡ്വ: വേളാട്ട് അഹമ്മത് ഉദ്ഘാടനം ചെയ്തു.ഇ എ.റഹ്മാന്, സലീം സി.കെ, ജില്ലാ പഞ്ചായത്ത് മെംബര്‍ എം.എ.ഗഫൂര്‍, ടി കെ.ഫൈസല്‍ സംസാരിച്ചു. എം എ.സുഹൈല്‍ അരീക്കോട് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."