HOME
DETAILS

സംസ്ഥാനത്ത്‌ 5032 പേര്‍ക്ക് കൂടി കൊവിഡ്: 4735 പേര്‍ രോഗമുക്തി നേടി

  
backup
December 08 2020 | 12:12 PM

covid-result-latest-news-today-5032

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം 272, ആലപ്പുഴ 241, പത്തനംതിട്ട 238, കണ്ണൂര്‍ 207, കാസര്‍ഗോഡ് 79, ഇടുക്കി 73 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,521 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 67,02,885 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 31 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പാങ്ങോട് സ്വദേശി ഹാഷിം (51), കാരക്കോണം സ്വദേശി ഹനില്‍ സിങ് (53), മാരായമുട്ടം സ്വദേശി ഗോപിനാഥന്‍ നായര്‍ (70), വെഞ്ഞാറമൂട് സ്വദേശിനി നസീമ ബീവി (47), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഭാര്‍ഗവന്‍ (70), ആലപ്പുഴ ചേര്‍ത്തല സ്വദേശി രവീന്ദ്രന്‍ (74), പനവാലി സ്വദേശിനി അജിത (46), കോട്ടയം മൂലവറ്റം സ്വദേശി തങ്കച്ചന്‍ (60), കാഞ്ഞിരപ്പള്ളി സ്വദേശിനി ചന്ദ്രിക (63), വൈക്കം സ്വദേശി സുന്ദരേശന്‍ (56), മണാര്‍കാട് സ്വദേശി സാബു (55), മീനാച്ചില്‍ സ്വദേശിനി അംബുജം (59), വെള്ളൂര്‍ സ്വദേശി ബഷീര്‍ (56), ഇടുക്കി സ്വദേശിനി ഉമൈബ (55), എറണാകുളം കുറുപ്പുംപടി സ്വദേശിനി വിമല മേരി (79), പുതുവിള സ്വദേശി എന്‍.കെ. കുഞ്ഞപ്പന്‍ (44), എറണാകുളം സ്വദേശി പി.പി. വിനോദ് (49), തലക്കോട് സ്വദേശി പരീദ് അലിയാര്‍ (80), മുഴുവന്നൂര്‍ സ്വദേശിനി സൗഫി ഉമ്മര്‍ (51), തൃശൂര്‍ അന്തത്തോട് സ്വദേശി അലി (84), വടക്കേക്കാട് സ്വദേശി അഷ്‌റഫ് (52), കൈപറമ്പ് സ്വദേശിനി കല്യാണി (70), കിരാലൂര്‍ സ്വദേശിനി മീനാക്ഷി (70), എടച്ചേരി സ്വദേശിനി വലിയമ്മ (87), കോട്ടായി സ്വദേശി വേലായുധന്‍ (64), കോഴിക്കോട് അരൂര്‍ സ്വദേശി കുമാരന്‍ (68), പൂലാടിക്കുന്ന് സ്വദേശി രാഘവന്‍ (75), തച്ചംപൊയില്‍ സ്വദേശിനി ഇയ്യതുമ്മ (63), മാന്‍കാവ് സ്വദേശി മുഹമ്മദ് ബഷീര്‍ (67), വയനാട് കടല്‍മാട് സ്വദേശി കെ.എ. മാനുവല്‍ (68), കാസര്‍ഗോഡ് നീലേശ്വരം സ്വദേശിനി ജാനകി (85) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2472 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 694, മലപ്പുറം 653, തൃശൂര്‍ 592, എറണാകുളം 415, കോഴിക്കോട് 412, പാലക്കാട് 160, കൊല്ലം 315, വയനാട് 269, തിരുവനന്തപുരം 169, ആലപ്പുഴ 226, പത്തനംതിട്ട 171, കണ്ണൂര്‍ 178, കാസര്‍ഗോഡ് 77, ഇടുക്കി 49 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തൃശൂര്‍, കണ്ണൂര്‍ 7 വീതം, തിരുവനന്തപുരം 6, എറണാകുളം, വയനാട് 5 വീതം, കോഴിക്കോട് 3, പത്തനംതിട്ട, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4735 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 350, കൊല്ലം 269, പത്തനംതിട്ട 159, ആലപ്പുഴ 361, കോട്ടയം 460, ഇടുക്കി 72, എറണാകുളം 403, തൃശൂര്‍ 700, പാലക്കാട് 383, മലപ്പുറം 719, കോഴിക്കോട് 421, വയനാട് 125, കണ്ണൂര്‍ 158, കാസര്‍ഗോഡ് 155 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 59,732 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,82,351 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,345 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,204 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 14,141 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1273 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ കരിമ്പുഴ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14) ആണ് പുതിയ ഹോട്ട് സ്‌പോട്ട്
8 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 441 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ മറീനയില്‍ പുതിയ പള്ളി തുറന്നു; ആയിരത്തി അഞ്ഞൂറിലധികം പേരെ ഉള്‍കൊള്ളും

uae
  •  18 hours ago
No Image

ഒരാഴ്ചക്കുള്ളില്‍ പതിനേഴായിരത്തിലധികം അനധികൃത താമസക്കാരെ അറസ്റ്റു ചെയ്ത് സഊദി സുരക്ഷാസേന

latest
  •  19 hours ago
No Image

ലോകത്തെ പ്രധാന കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ വ്യത്യാസം | India Rupees Value

Economy
  •  19 hours ago
No Image

കാട്ടുപന്നിയുടെ ആക്രമണം; കണ്ണൂരില്‍ കര്‍ഷകന് ദാരുണാന്ത്യം

Kerala
  •  19 hours ago
No Image

റമദാന്‍ ഒന്നിന് വെസ്റ്റ്ബാങ്കില്‍ ഇസ്‌റാഈല്‍ 'ബുള്‍ഡോസര്‍ രാജ്'; നൂര്‍ഷംസ് അഭയാര്‍ഥി ക്യാംപിലെ വീടുകള്‍ തകര്‍ത്തു

International
  •  20 hours ago
No Image

ദുബൈയില്‍ ഏതാനും മാസത്തെ ഫീസ് അടച്ചില്ലെങ്കില്‍ കുട്ടികളെ പരീക്ഷ എഴുതുന്നതില്‍ നിന്നും തടയാന്‍ സ്‌കൂളുകള്‍ക്ക് കഴിയുമോ?

uae
  •  20 hours ago
No Image

ഡിമാന്‍ഡ് കുതിച്ചുയര്‍ന്നു, യുഎഇയില്‍ പാചകക്കാരുടെ നിയമനച്ചെലവില്‍ വന്‍വര്‍ധന

uae
  •  20 hours ago
No Image

പണം നല്‍കിയില്ല, 2 പേരെ കൂടി കൊല്ലാന്‍ അഫാന്‍ പദ്ധതിയിട്ടു, നിര്‍ണായക വെളിപ്പെടുത്തല്‍

Kerala
  •  20 hours ago
No Image

UAE Ramadan 2025 | എങ്ങനെ യുഎഇയിലെ ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് ക്യാമ്പയിനിലേക്ക് സംഭാവന നല്‍കാം? 

uae
  •  21 hours ago
No Image

നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് ആശാവര്‍ക്കര്‍മാരെ പെരുമഴയത്ത് നിര്‍ത്തി പൊലിസ്  

Kerala
  •  21 hours ago