HOME
DETAILS

2026 ലോകകപ്പല്ല, ഇപ്പോൾ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: മെസി

  
March 01, 2025 | 5:16 PM

Lionel Messi Talks about his future in Football

ഫുട്ബോളിലെ തന്റെ ഭാവിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. നിലവിൽ ഫുട്ബോളിൽ ഓരോ നിമിഷവും ആസ്വദിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് മെസി പറഞ്ഞത്. ആപ്പിൾ മ്യൂസിക്കിന് നൽകിയ അഭിമുഖത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്. 

'ഇപ്പോൾ എനിക്ക് വളരെയധികം സുഖമാണ് തോന്നുന്നത്. എന്റെ കരിയറിലെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കുകയാണ്. എന്റെ ക്ലബ്, മത്സരങ്ങൾ, സഹതാരങ്ങൾ, സുഹൃത്തുക്കൾ, കുടുംബം എല്ലാം ഞാൻ വളരെ നന്നായി ഇഷ്ടപ്പെടുകയാണ്. ഞാനിപ്പോൾ ഈ നിമിഷങ്ങളെ സ്നേഹിക്കുകയാണ്. ഇപ്പോഴുള്ളത് ഫുട്ബോളിലെ എന്റെ അവസാന മത്സരങ്ങളാകുമെന്ന് എനിക്കറിയാം. ഇപ്പോൾ ഫുട്ബോളിലെ എന്റെ ഭാവികാര്യങ്ങൾ എന്താകുമെന്ന് ഞാൻ നോക്കുന്നില്ല. എല്ലാ ദിവസവും ആസ്വദിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഇതേ ലെവലിൽ കളിയ്ക്കാൻ സാധിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതിൽ ഞാൻ സന്തോഷവാനാണ്. 2026 ലോകകപ്പ് കളിക്കുക എന്ന ലക്ഷ്യം ഞാൻ മുന്നിൽ വെച്ചിട്ടില്ല. ഓരോ ദിവസവും ജീവിക്കാനും ആരോഗ്യവാനായിരിക്കാനുമാണ് ഞാൻ ശ്രമിക്കുന്നത്,' മെസി പറഞ്ഞു. 

നിലവിൽ അമേരിക്കൻ ക്ലബ് ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസി കളിക്കുന്നത്. മയാമിക്കൊപ്പം മിന്നും പ്രകടനമാണ് മെസി നടത്തിക്കൊണ്ടിരിക്കുന്നത്. 36 ഗോളുകളും 20 അസിസ്റ്റുകളും ആണ് മെസി ഇന്റർ മയാമിക്ക് വേണ്ടി നേടിയത്. മെസിയുടെ വരവോടെ ഇന്റർ മയാമി ലീഗിൽ മിന്നും പ്രകടനമായിരുന്നു നടത്തിയിരുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന ലീഗ്‌സ് കപ്പ് കിരീടവും മെസിയുടെ നേതൃത്വത്തിൽ ആണ് മയാമി സ്വന്തമാക്കിയത്. ഈ വർഷം ഡിസംബർ വരെയാണ് ഇന്റർ മയാമിക്കൊപ്പമുള്ള മെസിയുടെ കരാർ അവസാനിക്കുന്നത്.  ഇതിനുശേഷം താരം ടീമിനൊപ്പമുള്ള കരാർ പുതക്കുമോ എന്നും കണ്ടുതന്നെ അറിയണം. 

2025-03-0122:03:73.suprabhaatham-news.png
 

സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണക്ക് വേണ്ടി ഐതിഹാസികമായ ഒരു ഫുട്ബോൾ കരിയർ കെട്ടിപ്പടുത്തുയർത്തിയ മെസി 2021ലാണ് ബാഴ്സലോണയിൽ നിന്നും ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെനിലേക്ക് ചേക്കേറിയത്. ഇവിടെ രണ്ട് വർഷം പന്തു തട്ടിയ ശേഷമാണ് മെസി മേജർ ലീഗ് ഇന്റർ മയാമിയിലേക്ക് കൂടുമാറിയത്.  

രാജ്യാന്തരതലത്തിൽ അർജന്റീനക്കൊപ്പവും മെസി തകർപ്പൻ പ്രകടനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലയണൽ സ്കലോണിയുടെ കീഴിൽ അർജന്റീന സമീപകാലങ്ങളിൽ നേടിയെടുത്ത നാല് കിരീട നേട്ടങ്ങളിൽ പങ്കാളിയാകാൻ മെസിക്ക് സാധിച്ചിട്ടുണ്ട്. ലോകകപ്പ്, ഫൈനൽ സീമ, രണ്ട് കോപ്പ അമേരിക്ക എന്നീ കിരീടങ്ങൾ ആയിരുന്നു അർജന്റീന സമീപകാലങ്ങളിൽ നേടിയെടുത്തിരുന്നത്.

 

Lionel Messi Talks about his future in Football 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടുനല്‍കും

Kerala
  •  5 days ago
No Image

യുഎഇയിൽ കനത്ത മഴയും കാറ്റും: റാസൽഖൈമയിൽ വ്യാപക നാശനഷ്ടം, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ

uae
  •  5 days ago
No Image

ശബരിമല സ്വര്‍ണ്ണക്കൊള്ള; മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞു

Kerala
  •  5 days ago
No Image

കിവീസിന്റെ ഇരട്ട കൊടുങ്കാറ്റുകൾ ചരിത്രത്തിലേക്ക്; അടിച്ചെടുത്തത് ലോക റെക്കോർഡ്

Cricket
  •  5 days ago
No Image

'പുക സര്‍ട്ടിഫിക്കറ്റില്ലെങ്കില്‍ ഇന്ധനമില്ല, പഴയ കാറുകള്‍ക്ക് പ്രവേശനമില്ല' ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍

National
  •  5 days ago
No Image

തന്നെ മനഃപൂര്‍വ്വം മുസ്‌ലിം വിരുദ്ധനാക്കി ചിത്രീകരിക്കുന്നുവെന്ന് വെള്ളാപ്പള്ളി; മലപ്പുറം പാര്‍ട്ടിയായ ലീഗ് എല്ലാം മലപ്പുറത്തേക്ക് ഊറ്റിയെടുക്കുകയാണെന്നും ആരോപണം

Kerala
  •  5 days ago
No Image

1998ന് ശേഷം ഇതാദ്യം; ആ നിർഭാഗ്യം സഞ്ജുവിനെയും ഇന്ത്യയെയും തേടിയെത്തി

Cricket
  •  5 days ago
No Image

ഹജ്ജ് ഗതാഗത നിയമങ്ങൾ കടുപ്പിച്ച് സഊദി; ലംഘിച്ചാൽ ഒരു ലക്ഷം റിയാൽ വരെ പിഴയും പെർമിറ്റ് റദ്ദാക്കലും

Saudi-arabia
  •  5 days ago
No Image

മസാലബോണ്ടില്‍ ഇ.ഡിക്ക് തിരിച്ചടി; മുഖ്യമന്ത്രിക്ക് അയച്ച നോട്ടിസ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  5 days ago
No Image

ട്രെയിനിലും ലഗേജിന് പരിധി വരുന്നു; തൂക്കം കൂടിയാല്‍ അധിക നിരക്ക് നല്‍കണം

National
  •  5 days ago