HOME
DETAILS
MAL
കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാടുകാരി അർച്ചന തങ്കച്ചൻ പിടിയിൽ
March 01, 2025 | 4:40 PM
വയനാട്: കാനഡയിൽ ജോലി നൽകുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ പാലക്കാട് സ്വദേശിനി അർച്ചന തങ്കച്ചൻ (28) പിടിയിൽ. വെള്ളമുണ്ട പോലീസ് ആണ് പ്രതിയെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
വയനാട് സ്വദേശിനിയായ യുവതിയെ കാനഡയിലേക്ക് അയക്കാമെന്ന് വിശ്വസിപ്പിച്ച് മൂന്നലക്ഷത്തോളം രൂപ കൈക്കലാക്കിയെന്നാണ് കേസ്. തട്ടിപ്പ് നടത്താൻ അർച്ചന ഇൻസ്റ്റാഗ്രാം വഴി പരസ്യം ചെയ്തിരുന്നതായും 'ബില്യൺ എർത്ത് മൈഗ്രേഷൻ' എന്ന ഏജൻസി മുഖേന തട്ടിപ്പ് നടത്തപ്പെട്ടതായും പൊലീസ് പറഞ്ഞു.
എളമക്കര പോലീസ് സ്റ്റേഷനിലും പ്രതിക്കെതിരെ സമാനമായ തട്ടിപ്പ് പരാതി ഉണ്ട്. കൂടുതൽ ആളുകൾ അർച്ചനയുടെ ചതിയിൽപ്പെട്ടിട്ടുണ്ടോ എന്നത് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."