HOME
DETAILS

ബംഗാളില്‍ വീട്ടില്‍ പ്രാര്‍ഥന നടത്തുകയായിരുന്ന ക്രിസ്ത്യാനികള്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം, യേശുവിന്റെ രൂപത്തിന് മുകളില്‍ തുളസിച്ചെടി നട്ടു

  
Muqthar
March 01 2025 | 16:03 PM

Mob attack on Christians praying on Sunday in Bengal

കൊല്‍ക്കത്ത: മതപരിവര്‍ത്തനം നടത്തുകയാണെന്ന് ആരോപിച്ച് പശ്ചിമബംഗാളില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആള്‍ക്കൂട്ട ആക്രമണം. പുര്‍ബ മെദിനിപൂര്‍ ജില്ലയിലെ പന്‍ഷുക്രയില്‍ കഴിഞ്ഞ ഞായറാഴ്ച നടന്ന സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തായത്. പ്രദേശത്തെ ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടയാളുടെ വീട്ടില്‍ നടന്ന ഞായറാഴ്ച പ്രാര്‍ഥനയ്ക്കായി ഒരുമിച്ചുകൂടിയവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

സ്ത്രീകളുള്‍പ്പെടെയുള്ള അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടിലുണ്ടായിരുന്നവരെ മര്‍ദിക്കുന്നതും വിഡിയോയില്‍ കാണാം. വീട്ടു മുറ്റത്തെ യേശു ക്രിസ്ത്രുവിന്റെ രൂപത്തെ മൂടിയിരുന്ന പ്ലാസ്റ്റിക് കവര്‍ എടുത്തുമാറ്റി അതിന് മുകളില്‍ തുളസി ചെടി സ്ഥാപിക്കുകയും ചെയ്തു. പ്രാര്‍ഥനയ്‌ക്കെത്തിയ ക്രിസ്ത്യന്‍ സ്ത്രീകളുടെ മുടിപിടിച്ചുവലിച്ച് പുറത്തേക്ക് തള്ളിയിടുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളും വിഡിയോയിലുണ്ട്. മതപരിവര്‍ത്തനം അനുവദിക്കില്ലെന്നുള്‍പ്പെടെയുള്ള ഭീഷണികള്‍ അക്രമികള്‍ മുഴക്കുകയുംചെയ്തു. രണ്ടുഡസനോളം പേരടങ്ങുന്ന സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. രാജ്യത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണം വര്‍ധിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള ബംഗാളിലും ഹിന്ദുത്വവാദികളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്.

 

 

കഴിഞ്ഞയാഴ്ച ഛത്തിസ്ഗഡില്‍ സോഷ്യല്‍മീഡിയ ഇന്‍ഫഌവന്‍സറും ഹിന്ദുത്വ നേതാവുമായ ആദേശ് സോണി ക്രിസ്ത്യാനികള്‍ക്കെതിരേ വംശഹത്യക്ക് ആഹ്വാനംചെയ്തിരുന്നു. ഛത്തിസ്ഗഡിലെ ബിഷ്‌റാംപൂര്‍, ഗണേഷ്പൂര്‍, ഗനക്പൂര്‍ എന്നീ ഗ്രാമങ്ങളിലെ ക്രിസ്ത്യാനികളെ ആക്രമിക്കാനും ക്രിസ്ത്യന്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യാനും കൊലപ്പെടുത്താനുമായിരുന്നു ആദേശ് സോണി ആഹ്വനം. ഛത്തിസ്ഗഡിലെ ഗോത്രമേഖലകളില്‍ ക്രിസ്ത്യാനികള്‍ വ്യാപക മതപരിവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ചാണ് ആദേശ് സോണിയുടെ കൊലവിളി. ഒരാളെയും വെറുതെവിടരുതെന്നും എല്ലാവരെയും വകവരുകത്തണമെന്നും ഉള്‍പ്പെടെ അതിനീചമായ ഭാഷയിലാണ് ഇയാളുടെ പ്രസംഗം. 

ക്രിസ്ത്യന്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യണം. സ്ത്രീകളെ വിവസ്ത്രരാക്കി പരസ്യമായി അപമാനിക്കണം. ക്രിസ്ത്യാനികളുടെ വിശ്വാസത്തിന്റെ ഒരു അടയാളം പോലും ഇവിടെ ബാക്കിവയ്ക്കരുത്. അവരുടെ നേതാക്കളെ വകവരുത്തണം. ഇതിന് സര്‍ക്കാരും നമുക്കൊപ്പമുണ്ടെന്നും അദ്ദേഹം അണികളോട് പറഞ്ഞിരുന്നു.

A mob attack by Hindu extremists on Christians in West Bengal, accusing them of proselytizing, came to light after a video of the incident that took place in Panshukra, Purba Medinipur district, on Sunday went viral on social media. The attack took place on those who had gathered for Sunday prayers at the house of a member of the local Christian community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  9 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago