സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തിയാല്‍ സാമ്പത്തികസ്ഥിതിയെ ബാധിക്കുമെന്ന് ചിദംബരം
ന്യൂഡല്‍ഹി: കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രധനകാര്യ മന്ത്രിയുമായ പി. ചിദംബരം.
അസ്ഥിരമായ സാഹചര്യം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നും ഇത് വിദേശ നിക്ഷേപകരെ അകറ്റുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കര്‍ണാടകയിലും ഗോവയിലും ഇപ്പോഴുണ്ടായ നടപടികള്‍ ആ സംസ്ഥാനങ്ങളിലെ സാമ്പത്തിക പ്രതിസന്ധിയെ രൂക്ഷമാക്കും. വിദേശ നിക്ഷേപകര്‍, അന്താരാഷ്ട്ര ഏജന്‍സികള്‍ തുടങ്ങിയവരെല്ലാം ഈ സംസ്ഥാനങ്ങളിലേക്ക് വരാന്‍ തയാറാകില്ല.
കേന്ദ്ര ബജറ്റുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചിദംബരം. രാജ്യത്ത് ജനാധിപത്യം ഓരോ ദിവസവും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. തൊഴിലില്ലായ്മ രൂക്ഷമാകുകയാണ്. റെയില്‍വേയില്‍ 62,907 തസ്തികകളിലേക്ക് 82 ലക്ഷം ഉദ്യോഗാര്‍ഥികളാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇവരില്‍ 4,19,137 പേര് ബി.ടെക് ബിരുദധാരികളാണ്. 40,751 പേര് എന്‍ജിനീയറിങ്ങില്‍ മാസ്റ്റര്‍ ബിരുദം നേടിയവരാണെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."