HOME
DETAILS

തര്‍ക്കം പരിഹരിച്ചു; ഇനി തെപ്പക്കാട്ടെ പാലം പണിയാം

  
backup
September 30 2018 | 02:09 AM

%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b9%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81-%e0%b4%87%e0%b4%a8%e0%b4%bf

ഗൂഡല്ലൂര്‍: തെപ്പക്കാട് ആന ക്യാംപിന് സമീപത്തെ മസിനഗുഡി റോഡിലേക്കുള്ള പാലവുമായി ബന്ധപ്പെട്ട് വനംവകുപ്പും ദേശീയപാതാ വിഭാഗവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം.
ഇതോടെ ആശ്വാസമാകുന്നത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാലത്തിലൂടെ ജീവന്‍ പണയംവെച്ച് യാത്ര ചെയ്യുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക്. വീതി കുറഞ്ഞ ഈ പാലത്തിലൂടെ ഒരേസമയം ഒരു ഭാഗത്ത് നിന്ന് മാത്രമാണ് വാഹനങ്ങള്‍ കടുന്നുപോകാന്‍ സാധിക്കുക. കാലപ്പഴക്കത്താല്‍ പാലം അപകടഭീഷണിയിലുമായിരുന്നു. സഞ്ചാരികളടക്കം ദിനേന 100ലധികം വലുതും ചെറുതുമായ വാഹനങ്ങളാണ് ഈ പാലത്തിലൂടെ കടന്നുപോകുന്നത്. പാലത്തിന്റെ അപകടാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദേശീയപാതാ വിഭാഗം പാലം പുതുക്കി പണിയാനുള്ള തീരുമാനത്തിലെത്തിയത്. ഇതിനായി നടപടികള്‍ പുരോഗമിക്കവെയാണ് എതിര്‍വാദവുമായി വനംവകുപ്പ് രംഗത്തെത്തിയത്. പാലം പൂര്‍ണമായും പൊളിച്ച് നീക്കി പുതിയ പാലം നിര്‍മിക്കുമ്പോള്‍ മസിനഗുഡി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്കായി വനത്തിലൂടെ താല്‍ക്കാലിക ബദല്‍പാത നിര്‍മിക്കേണ്ടതായി വരും. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്. ഇതോടെയാണ് പാലം പുനര്‍നിര്‍മിക്കുന്നത് അനിശ്ചിതമായി നീണ്ടത്. ചര്‍ച്ചയില്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടതോടെയാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കാനുള്ള നടപടികള്‍ ദേശീയപാതാ വിഭാഗം കൈകൊണ്ടത്. വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ബദല്‍ സംവിധാനം പൂര്‍ത്തിയായാല്‍ പാലത്തിന്റെ പുനര്‍നിര്‍മാണം ആരംഭിക്കുമെന്ന് ദേശീയപാതാ അധികൃതര്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചും യുഡിഎഫിന് മുന്നില്‍ ഉപാധിവച്ച് അന്‍വര്‍: ചേലക്കരയില്‍ രമ്യാ ഹരിദാസിനെ പിന്‍വലിച്ച്, തന്റെ സ്ഥാനാര്‍ഥിയെ പിന്തുണക്കണമെന്ന് ആവശ്യം

Kerala
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടു; അന്‍വറിനെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയില്‍ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി; ദേവേന്ദ്ര ഫട്‌നാവിസും അശോക് ചൗവാന്റെ മകളും പട്ടികയില്‍

National
  •  2 months ago
No Image

'25 വര്‍ഷത്തെ എന്‍ഒസികള്‍ പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു'; നവീന്‍ ബാബുവിന്റെ വീട് സന്ദര്‍ശിച്ച് സുരേഷ് ഗോപി

Kerala
  •  2 months ago
No Image

പ്രചാരണം കൊഴുപ്പിക്കാന്‍ വയനാട്ടില്‍ രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം സോണിയയുമെത്തുന്നു

Kerala
  •  2 months ago
No Image

പമ്പയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ ശബരിമല തീര്‍ഥാടകന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  2 months ago
No Image

ഹമാസിനെ നയിക്കാന്‍ ഇനി ഖാലിദ് മിശ്അലോ?; ഇസ്‌റാഈലിന്റെ മരണക്കെണികളെ അതിജീവിച്ച പോരാളിയെ അറിയാം 

International
  •  2 months ago
No Image

'ആരെതിര്‍ത്താലും ജാതി സെന്‍സസ് നടപ്പാക്കും, സംവരണത്തിന്റെ 50 ശതമാനം പരിധി എടുത്തു മാറ്റും' ജാര്‍ഖണ്ഡില്‍ രാഹുലിന്റെ ഉറപ്പ് 

National
  •  2 months ago
No Image

'സി.പി.എം സംസ്ഥാന സെക്രട്ടറിയായ ഞാനാണ് പറയുന്നത്, പാര്‍ട്ടി നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന്'; നവീന്‌റെ വീട്ടിലെത്തി എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ഒരാഴ്ചക്കിടെ 46 വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി; 70 സന്ദേശങ്ങള്‍, എല്ലാം വന്നത് ഒരേ എക്‌സ് അക്കൗണ്ടില്‍നിന്ന്

National
  •  2 months ago