HOME
DETAILS

വിദ്യാലയങ്ങളില്‍ ഗോത്രബന്ധു; ലക്ഷ്യം കൊഴിഞ്ഞുപോക്കിന് പരിഹാരം

  
backup
May 25 2017 | 02:05 AM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ac


കല്‍പ്പറ്റ: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാര്‍ അധിവസിക്കുന്ന ജില്ലയായ വയനാട്ടില്‍ ആദിവാസികളുടെ സമഗ്ര ക്ഷേമത്തിന് പുതിയ പദ്ധതികള്‍ തയ്യാറാകുന്നു. ഭവന നിര്‍മാണം മുതല്‍ വിദ്യാഭ്യാസ മേഖലവരെ കൂടുതല്‍ കാര്യക്ഷമവും ദീര്‍ഘവീക്ഷണത്തോടെയുമുള്ള പദ്ധതികളാണ് നടപ്പാകുന്നത്.
പ്രാക്തന ഗോത്രവര്‍ഗ്ഗക്കാരെ മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനും ജില്ലയില്‍ നിന്നു നൂതന പദ്ധതികള്‍ തുടങ്ങുകയാണ്. ആദിവാസികുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്കായി സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന ഗോത്രബന്ധുവിന് ജില്ലയില്‍ നിന്നാണ് തുടക്കം.
ജില്ലയിലെ 241 പ്രൈമറി വിദ്യാലയങ്ങളിലാണ് മെന്റര്‍ ടീച്ചര്‍ എന്ന തസ്തികയില്‍ അഭ്യസ്ത വിദ്യരായ പട്ടികവര്‍ഗ യുവതീയുവാക്കളെ ഗോത്രബന്ധുവായി നിയമിക്കുന്നത്. ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവരെയാണ് പ്രതിമാസം 15000 രൂപ വേതന നിരക്കില്‍ നിയമിക്കുക. ഇവരുടെ ശമ്പളം ആദ്യഘട്ടത്തില്‍ തന്നെ പരിഷ്‌കരിക്കാനും സര്‍ക്കാര്‍ തീരുമാനത്തിലാണ്. പദ്ധതിക്ക് നാലുകോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. പൊതുവിദ്യാലയങ്ങളില്‍ നിന്നും പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ സംസ്ഥാന ശരാശരിയേക്കാള്‍ കൂടുതല്‍ കൊഴിഞ്ഞുപോക്ക് നേരിടുന്ന ജില്ലയാണ് വയനാട്.
ഇതിനൊരു മാറ്റമുണ്ടാക്കാനാണ് ഗോത്രബന്ധു പദ്ധതി വിഭാവനം ചെയ്യുന്നത്. വിവിധ കാരണങ്ങളാല്‍ വിദ്യാലയങ്ങളില്‍ നിന്നും അകലുന്ന കുട്ടികളെ വിദ്യാലയങ്ങളില്‍ നിലനിര്‍ത്തുന്നതിന് ഗോത്രബന്ധു സഹായത്തിനെത്തും.
ഗോത്രഭാഷയിലുള്ള ആശയ വിനിമയമടക്കം നടത്തി ഇവര്‍നേരിടുന്ന പ്രശ്‌നങ്ങളെ മനസ്സിലാക്കി വിദ്യാലയങ്ങളെ ഗോത്രസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജൂണ്‍ നാലിന് കല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗോത്രബന്ധു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും.
വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്തെ മുഖ്യ പിന്നാക്ക വിഭാഗം ഏതാണോ ആ വിഭാഗത്തില്‍ നിന്നുമാണ് അതാതു പ്രദേശത്തെ സ്‌കൂളില്‍ മെന്റര്‍ അധ്യാപകരെ നിയമിക്കുക. അത്തരത്തില്‍ യോഗ്യതയില്ലാത്തവരുണ്ടെങ്കില്‍ മറ്റു പട്ടികവര്‍ഗ വിഭാഗങ്ങളെ പരിഗണിക്കും. ഗോത്രവര്‍ഗ ഭാഷാ സംസ്‌കാരം, ഗോത്രകാലരൂപങ്ങളിലുള്ള പ്രാവീണ്യം തുടങ്ങിയവയെല്ലാം അധിക യോഗ്യതയായി കണക്കാക്കും. ഗോത്ര വര്‍ഗക്കാരായ കുട്ടികളെ വിദ്യാലയത്തിലെത്തിക്കുക, പഠനപ്രവര്‍ത്തനങ്ങളില്‍ ഒന്നാം ക്ലാസ്സിലെ അധ്യപകര്‍ക്കൊപ്പം ഗോത്രവിദ്യാര്‍ഥികളെ സഹായിക്കുക, സ്‌കൂളിലെ മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം  ഗോത്ര വര്‍ഗ വിദ്യാര്‍ഥികളെയും ഇടപെടുത്തുക തുടങ്ങിയവയാണ് മെന്റര്‍ അധ്യാപകരുടെ ചുമതലകള്‍. പ്രധാന അധ്യാപകരുടെയോ മറ്റ് സഹഅധ്യാപകരുടെയോ ക്ലാസ്സുകളില്‍ പകരക്കാരായി ഇവര്‍ പോകാന്‍ പാടില്ല. കോളനികള്‍ കേന്ദ്രീകരിച്ച് പരിഹാരബോധന പ്രവര്‍ത്തനങ്ങളും നടത്തണം.
ഗോത്രവര്‍ഗ്ഗ കുട്ടികളുടെ ഹാജര്‍ നില നിരീക്ഷിക്കാനും ഇവരുണ്ടാകും. കുട്ടികളുടെ ആരോഗ്യകാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നതോടെ പോഷകാഹാരക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.
പഠനപ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കാന്‍ ആഴ്ചയിലൊരിക്കല്‍ ബാലസഭയും നടത്തും. കുട്ടികളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങിയ ക്യുമിലേറ്റീവ് റെക്കോഡുകളും മെന്റര്‍ ടീച്ചര്‍ സൂക്ഷിക്കും.
 പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, എസ്.എസ്.എ, ഡയറ്റ്, വിദ്യാഭ്യാസവകുപ്പ് എന്നീ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും ഗോത്രബന്ധു പദ്ധതി നടപ്പാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത്; കാറുകളുടെ വിൽപ്പനയിൽ കറൻസി ഇടപാടുകൾക്ക് വിലക്ക്

Kuwait
  •  3 months ago
No Image

എയര്‍ മാര്‍ഷല്‍ അമര്‍പ്രീത് സിങ് വ്യോമസേന മേധാവിയായി ചുമതലയേല്‍ക്കും

National
  •  3 months ago
No Image

പതിനഞ്ച് ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍

Kerala
  •  3 months ago
No Image

പേജർ സ്‌ഫോടനം: ക്രിസ്റ്റ്യാന ബാര്‍സോണിയുടെ ദുരൂഹത വര്‍ധിക്കുന്നു

International
  •  3 months ago
No Image

അന്ന സെബാസ്റ്റ്യന്റെ മരണം; സ്വമേധയാ കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍

Kerala
  •  3 months ago
No Image

യുഎഇയിൽ ഇന്ത്യൻ വിദ്യാർഥിക്ക് സൂര്യതാപമേറ്റ് ദാരുണാന്ത്യം

uae
  •  3 months ago
No Image

ഷുക്കൂര്‍, ഫസല്‍ വധക്കേസുകളില്‍ അന്വേഷണം നടത്തിയ മുന്‍ ഡിവൈഎസ്പി ബി.ജെ.പിയില്‍ ചേര്‍ന്നു

Kerala
  •  3 months ago
No Image

ലബനാനില്‍ ഇസ്‌റാഈല്‍ ആക്രമണം; ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൂടി കൊല്ലപ്പെട്ടു

International
  •  3 months ago
No Image

തൃശ്ശൂര്‍ പൂരം കലക്കല്‍; അന്വേഷണ റിപ്പോര്‍ട്ട് അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചു

Kerala
  •  3 months ago
No Image

മസ്കത്ത് ഇന്ത്യന്‍ എംബസിയില്‍ പാസ്പോര്‍ട്ട് സേവനങ്ങള്‍ തടസ്സപ്പെടും

oman
  •  3 months ago