കോളജ് വിദ്യാര്‍ഥിനി കായലിലേക്കെടുത്തുചാടി: തിരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല
കൊച്ചി: അരൂര്‍- കുമ്പളം പാലത്തില്‍ നിന്നും കായലില്‍ ചാടിയ വിദ്യാര്‍ഥിനിക്കായി തിരച്ചില്‍ തുടരുന്നു. ചേര്‍ത്തല എരമല്ലൂര്‍ കാട്ടിത്തറ വീട്ടില്‍ ജോണ്‍സന്റെ മകള്‍ 20 കാരിയായ ജിസ്ന ജോണ്‍സാണ് ഇന്നു രാവിലെ ഏഴരയോടെ കായലില്‍ ചാടിയത്.
എറണാകുളം കലൂരിലെ കൊച്ചിന് ടെക്നിക്കല്‍ കോളജില്‍ മൂന്നാം വര്‍ഷ സിവില്‍ ഡ്രോട്ട്സ്മാന്‍ കോഴ്സ് വിദ്യാര്‍ഥിനിയായിരുന്നു.
രാവിലെ പാലത്തിന്റെ നാടപ്പാതയിലൂടെ നടന്നു വരുന്ന ജിസ്നയെ കണ്ടവരുണ്ട്. നടന്നു വരുന്നതിനിടെ പെണ്‍കുട്ടി പെട്ടെന്ന് നില്‍ക്കുകയും കായലിലേക്ക് കുറച്ചു നേരം നോക്കിയ ശേഷം ബാഗും ഐഡന്റിറ്റി കാര്‍ഡും ഊരി താഴെ വച്ചശേഷം എടുത്തുചാടുകയുമായിരുന്നു. സംഭവം കണ്ടു നിന്നവരാണ് പൊലിസിനെ വിവരം അറിയിച്ചത്.
പനങ്ങാട് പൊലിസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ തുടരുന്നുണ്ട്. രാവിലെ കായലില്‍ നല്ല അടിയൊഴുക്കുള്ള സമയമായതിനാല്‍ ഒഴുകി ദൂരേയ്ക്ക് പോയിരിക്കാനും സാധ്യത മുന്നില്‍ കണ്ടുകൊണ്ടാണ് തിരച്ചില്‍ തുടരുന്നത്. പിന്നിലെ കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."