സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും മത്സ്യ മൊത്തവിതരണ കേന്ദ്രം പ്രവര്‍ത്തിക്കുന്നതില്‍ പ്രതിഷേധം
കൊണ്ടോട്ടി: നഗരസഭ സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നഗരത്തിലെ മത്സ്യ മൊത്തവിതരണകേന്ദ്രം പ്രവര്‍ത്തിക്കുന്നു. ലൈസന്‍സ് കാലാവധി അവസാനിച്ചതിനാല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് നഗരസഭ ബുധനാഴ്ചയാണ് പ്രവര്‍ത്തിച്ചിരുന്ന കമ്പനികള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മാര്‍ക്കറ്റില്‍ നോട്ടിസ് പതിക്കുകയും ചെയ്തിരുന്നു.
നിയമപ്രകാരം പുതുതായി ലേലത്തില്‍ വിളിച്ചവര്ക്കാണ് നടത്തിപ്പ് അവകാശമെന്നത് പരിഗണിച്ചാണ് നഗരസഭ നിലവില്‍ കച്ചവടം നടത്തിയിരുന്ന കമ്പനികള്‍ക്ക് ലൈസന്‍സ് നിഷേധിച്ചത്. എന്നാല്‍, സ്റ്റോപ്പ് മെമ്മോയുണ്ടായിട്ടുണ്ടും മാര്‍ക്കറ്റ് സാധാരണ നിലയില്‍ ഇന്നലെയും പ്രവര്‍ത്തിച്ചു.
അതേസമയം നിലവിലുളള കച്ചവടക്കാര്‍ നേരിട്ട് നോട്ടിസ് നല്‍കിയിട്ട് കൈപ്പറ്റിയിട്ടില്ലെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. അതിനാല്‍ രജിസ്ട്രേഡ് തപാലില്‍ സ്റ്റോപ്പ് മെമ്മോ അയച്ചിട്ടുണ്ട്. ഇവര്‍ നോട്ടിസ് കൈപ്പറ്റിയതായി അറിയിപ്പ് ലഭിച്ചതിന് ശേഷവും മത്സ്യവിതരണകേന്ദ്രം പ്രവര്‍ത്തിക്കുകയാണെങ്കില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."