ദുബൈ ബസ് അപകടത്തിലെ കോടതി വിധി: നീതി ലഭിച്ചെന്ന് ബന്ധുക്കള്‍
ദുബൈ: 17 പേരുടെ മരണത്തിനിടയാക്കിയ ദുബൈയിലെ ബസ് അപകടത്തിലെ കോടതി വിധിയിലൂടെ നീതി ലഭിച്ചെന്ന് മരിച്ചവരുടെ ബന്ധുക്കള്‍. മലയാളികളുള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ മരിച്ചിരുന്നു. കോടതി വിധി സുതാര്യവും നീതിപൂര്‍വമാണെന്ന് അപകടത്തില്‍ മരിച്ച മലയാളികളായ ഉമ്മറിന്റെയും നബീല്‍ ഉമ്മറിന്റെയും ബന്ധു ഫവാസ് ഇബ്രാഹീം മാധ്യമങ്ങളോട് പറഞ്ഞു.
വിധി പ്രഖ്യാപനത്തിന് മാസങ്ങളെടുക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. എന്നാല്‍ വിധി പെട്ടെന്നുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ഡ്രൈവറുടെ അനാസ്ഥയെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് അപകടത്തില്‍ മരിച്ച റോഷ്നി മൂലചന്ദ്നിയുടെ സഹോദരി സ്വപ്ന പറഞ്ഞു.
സംഭവത്തില്‍ കോടതി വിധി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. അപകടത്തില്‍പ്പെട്ട ബസ് ഓടിച്ചിരുന്ന 53 കാരനായ ഒമാന്‍ പൗരന് ഏഴ് വര്‍ഷത്തെ തടവിനാണ് വിധിച്ചത്. കൂടാതെ 34 ലക്ഷം ദിര്‍ഹം ദിയാ ധനമായിനല്കാനും ദുബൈ ട്രാഫിക് കോടതി വിധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."