അധികൃതരുടെ അനാസ്ഥക്കെതിരേ യു.ഡി.എഫ് പ്രക്ഷോഭത്തിലേക്ക്
മേപ്പയ്യൂര്‍: പേരാമ്പ്ര-പയ്യോളി റോഡ് നവീകരണ പ്രവൃത്തിയോടനുബന്ധിച്ച് മേപ്പയ്യൂര്‍ ടൗണിലുണ്ടായ വിവാദങ്ങളും സംശയങ്ങളും ദുരീകരിക്കാത്തതില് പ്രതിഷേധിച്ച് യു.ഡ.ി.എഫ് പ്രക്ഷോഭത്തിലേക്ക്. സര്‍വയര്‍മാരുടെ സംഘം തര്‍ക്കമുള്ള സ്ഥലങ്ങളില്‍ വീണ്ടും അളവു നടത്തി സംശയം ദൂരീകരിക്കുമെന്നും രണ്ടു ദിവസത്തിനകം സര്‍വയര്‍മാരുടെ സേവനം ലഭ്യമാകുമെന്നും സര്‍വകക്ഷിയോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ റീന, വൈസ് പ്രസിഡന്റ് കെ.ടി രാജന്, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന് തുടങ്ങിയവര്‍ ഉറപ്പ് നല്‍കിയിരുന്നു.
എന്നാല്‍ നാലു ദിവസം പിന്നിട്ടിട്ടും സര്‍വേ പ്രകാരം അളവു നടത്താതെ സര്‍വകക്ഷി യോഗ തീരുമാനം ലംഘിച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരങ്ങളുമായി നീങ്ങാന്‍ തീരുമാനിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും, നാലിന് വൈകിട്ട് മേപ്പയ്യൂര്‍ ടൗണില്‍ വിശദീകരണ പൊതുയോഗവും നടത്തുന്നതാണെന്ന് യു.ഡി.എഫ് ചെയര്മാന് മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണനും കണ്‍വീനര്‍ കെ.കെ മൊയ്തീന് മാസ്റ്ററും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."