HOME
DETAILS
MAL
സാംസ്‌കാരിക സംഘടനകള്‍ നാടിന്റെ മുഖമുദ്ര: മന്ത്രി സുനില്‍കുമാര്‍
backup
May 25 2017 | 20:05 PM
പോത്തന്‍കോട്: കാലാനുസൃതമായ പുരോഗമന ആശയങ്ങളും നാടിന്റെ വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം വഹിക്കുന്ന പദ്ധതികളും നടപ്പിലാക്കാന്‍ കലാസാംസ്‌കാരിക സംഘടനകള്‍ മുന്നോട്ടു വരണമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ . കാട്ടായിക്കോണം മഹാദേവപുരം ഫ്രണ്ട്‌സിന്റെ 14ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മഹാദേവപുരം ഫ്രണ്ട്‌സ് രക്ഷാധികാരി കാട്ടായിക്കോണം അരവിന്ദന്‍ അധ്യക്ഷനായി.
എസ്.എസ്.എല്‍.സി,പ്ലസ് ടൂ പരീക്ഷകളില്‍ മികച്ചവിജയം നേടിയവര്‍ക്കും മത്സരങ്ങളില്‍ വിജയികളായവര്‍ക്കുമു ള്ള സമ്മാനദാനവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."