HOME
DETAILS

പാതയോരങ്ങളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യണം

  
backup
September 30 2018 | 07:09 AM

%e0%b4%aa%e0%b4%be%e0%b4%a4%e0%b4%af%e0%b5%8b%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%aa

കാസര്‍കോട്: ജില്ലയിലെ പാതയോരങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യബോര്‍ഡുകളും ഫ്‌ളക്‌സുകളും അടിയന്തിരമായി നീക്കണമെന്ന് ജില്ലാ വികസന സമിതിയോഗം പൊതുമരാമത്ത് ദേശീയപാത വിഭാഗം അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് നിര്‍ദേശം നല്‍കി. ഹൊസങ്കടികുമ്പള വരെയുള്ള ബോര്‍ഡുകള്‍ ഇതിനകം നീക്കം ചെയ്തിട്ടുണ്ട്. അവശേഷിക്കുന്നത് അടിയന്തിരമായി നീക്കം ചെയ്യാന്‍ ജില്ലാ വികസന സമിതി അധ്യക്ഷന്‍കൂടിയായ കലക്ടര്‍ നിര്‍ദേശിച്ചു.
ബേക്കല്‍ പനയാല്‍ റോഡ് സൈഡില്‍ നടന്നുവരുന്ന കൈയേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കും. ചെറിയ അറ്റകുറ്റപ്പണികള്‍ നടത്താവുന്ന പാലങ്ങള്‍ ഉണ്ടെങ്കില്‍ ജില്ലയിലെ ജനപ്രതിനിധികള്‍ അവ സംബന്ധിച്ച വിവരങ്ങള്‍ കലക്ടര്‍ക്ക് ഉടന്‍ സമര്‍പ്പിക്കണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. കാലവര്‍ഷത്തില്‍ തകര്‍ന്ന മുളിയാര്‍ ഗ്രാമപഞ്ചായത്തിലെ ബാവിക്കര ജി.എല്‍.പി സ്‌കൂള്‍ കെട്ടിടത്തിനുപകരം നിര്‍മിക്കുന്ന കെട്ടിടത്തിന് എക്‌സിമേറ്റ് തയാറാക്കി ഒക്‌ടോബര്‍ ആറിനകം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറിനു സമര്‍പ്പിക്കാന്‍ മുളിയാര്‍ എക്‌സിക്യുട്ടിവ് എന്‍ജിനിയറോട് സമിതി നിര്‍ദേശിച്ചു. നിലവില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം സമീപത്തുള്ള മദ്‌റസയിലാണ്.
വീരമലക്കുന്ന് ടൂറിസം പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതിനു നടപടി സ്വീകരിക്കും.
വെള്ളരിക്കുണ്ട് താലൂക്ക് ആസ്ഥാനംവഴി കൊന്നക്കാട് നിന്നു പരപ്പ, ഒടയന്‍ചാല്‍, ചുള്ളിക്കര, കുറ്റിക്കോല്‍ വഴി കാസര്‍കോട്ടേക്ക് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉപകാരപ്രദമാകുന്ന രീതിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ആരംഭിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന യോഗ നിര്‍ദേശം കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫിസിനു സമര്‍പ്പിച്ചതായി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ അറിയിച്ചു.
നിലവില്‍ കോര്‍പറേഷനിലെ ഷെഡ്യുളുകള്‍ സിംഗിള്‍ ഡ്യൂട്ടികളാകുമ്പോള്‍ മേല്‍പറഞ്ഞ റൂട്ടിലേക്ക് ട്രിപ്പ് നല്‍കാമെന്ന ആലോചനയുണ്ടായിരുന്നുവെന്നും എന്നാല്‍ സിംഗിള്‍ ഡ്യുട്ടിയുടെ ഭാഗമായി ഡ്യുട്ടികള്‍ പരിഷ്‌കരിക്കുമ്പോള്‍ നിലവിലുള്ള റൂട്ടിലെ ട്രിപ്പുകള്‍ ഒന്നും തന്നെ നഷ്ടപ്പെടുത്തരുതെന്ന നിര്‍ദേശമുള്ളതിനാല്‍ പുതുതായി സര്‍വിസുകള്‍ ചീഫ് ഓഫിസ് അനുമതിയോടുകൂടി മാത്രമേ ആരംഭിക്കാന്‍ കഴിയുകയുളളുവെന്നും ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ സമിതിയെ അറിയിച്ചു.
മാടക്കാലിലെ ഗതാഗതപ്രശ്‌നം പരിഹരിക്കുന്നതിന് ജി.ഇ.എമ്മില്‍ രജിസ്റ്റര്‍ ചെയ്ത് ബോട്ട് വാങ്ങുന്നതിന് കുസാറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഷിപ്പിങ് സയന്‍സുമായി ബന്ധപ്പെട്ട് ബോട്ടിന്റെ സ്‌കെച്ചും ഡിസൈനും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായി അസി.ഡവലപ്പ്‌മെന്റ് കമ്മിഷണര്‍(ജനറല്‍) അറിയിച്ചു. ഇവ ലഭിച്ചു കഴിഞ്ഞാല്‍ ബോട്ട് വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ എസ്.ഡി.എഫ്, ഫ്‌ളഡ് പദ്ധതികളില്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തികളുടെ പുരോഗതി റിപ്പോര്‍ട്ട് എം.എല്‍.എമാര്‍ക്ക് എല്ലാ മാസവും അഞ്ചിനകം ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു.
ചട്ടഞ്ചാല്‍ ദേശീയപാത 66 ന്റെ സൈഡില്‍ സ്ഥലം കൈയേറി നിര്‍മിച്ച താല്‍ക്കാലിക ഷെഡ് അടിയന്തിരമായി ഒഴിപ്പിക്കും. എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍നിന്ന് ബേക്കല്‍ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് അനുവദിച്ച 131 ലക്ഷം രൂപ ഇതുവരെ റെയില്‍വേയ്ക്കു കൈമാറിയിട്ടില്ല. ആയതു കൈമാറുന്നതിനുള്ള നടപടി 10 ദിവസത്തിനകം സ്വീകരിക്കാനും വികസന സമിതി നിര്‍ദേശിച്ചു.
വിവിധ പ്രദേശങ്ങളില്‍ പി.ഡബ്ല്യു.ഡി റോഡുകളില്‍ അശാസ്ത്രീയമായി നിര്‍മിച്ചിട്ടുള്ള ഹമ്പുകള്‍ നീക്കം ചെയ്യും. ഇതുസംബന്ധിച്ച് പഠിക്കാന്‍ ഒരു സമിതിയെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു.
അശാസ്ത്രീയമെന്നു കണ്ടാല്‍ അടിയന്തിരമായി ഹമ്പുകള്‍ പൊളിച്ചുമാറ്റും. ജില്ലയില്‍ ദേശീയപാത നാലുവരിയാക്കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ആര്‍ബിട്രേഷന്‍ സെല്ലില്‍ നല്‍കാവുന്നതാണെന്നും കലക്ടര്‍ അറിയിച്ചു.
വിവിധ വകുപ്പുകളുടെ 2018 ഓഗസ്റ്റ് മാസത്തെ പദ്ധതി പുരോഗതി റിപ്പോര്‍ട്ടും യോഗം ചര്‍ച്ച ചെയ്തു.
എം.എല്‍.എമാരായ പി.ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, എം. രാജഗോപാലന്‍, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, എ.ഡി.എം എന്‍. ദേവിദാസ്, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും യോഗത്തില്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago