ചികിത്സാ സഹായം ലഭിച്ചയാളെ ഭീഷണിപ്പെടുത്തി കമ്മിഷന് കൈപ്പറ്റിയ സംഭവം; അന്വേഷണം ഊര്‍ജിതം
തളിപ്പറമ്പ്: മുഖ്യമന്ത്രിയുടെ ചികിത്സാ സഹായം ലഭിച്ചയാളെ ഭീഷണിപ്പെടുത്തി കമ്മിഷന് കൈപ്പറ്റിയ സംഭവത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് കിടപ്പ് രോഗികള്‍ക്ക് ലഭിക്കുന്ന ധനസഹായം ലഭിച്ച കാഞ്ഞിരങ്ങാട്ടെ എ.വി യഹിയയില്നിന്ന് 9000 രൂപ കമ്മിഷന് കൈപ്പറ്റുകയും വീണ്ടും 1000 രൂപ ആവശ്യപ്പെടുകയും ചെയ്തതായുള്ള പരാതിയിലാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.
സംഭവത്തില്‍ കൊയ്യം പാറക്കാടിയിലെ തേണങ്കീല്‍ വീട്ടില്‍ ടി. ഉണ്ണികൃഷ്ണ (50)നെ തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണികൃഷ്ണന് പിന്നില്‍ ചില ഉദ്യോഗസ്ഥരും മറ്റ് ചിലരുമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് അന്വേഷണം ഊര്‍ജിതമാക്കിയത്.
ഭീഷണി അസഹ്യമായതോടെ യഹിയയുടെ അനുജന് കാഞ്ഞിരങ്ങാട് വണ്ണാരപ്പാറയിലെ സുലേഖ മന്‍സില്‍ എ.വി സിറാജുദ്ദീന് ജയിംസ് മാത്യു എം.എല്‍.എക്ക് പരാതി നല്‍കുകയും എം.എല്‍.എ രേഖാമൂലമുള്ള പരാതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി വേണുഗോപാലും സ്പെഷല്‍ സ്ക്വാഡും ചേര്‍ന്ന് വെള്ളിയാഴ്ച ഉണ്ണികൃഷ്ണനെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."