HOME
DETAILS
MAL
ഇടതു മുന്നണി മികച്ച വിജയം നേടുമെന്ന് എ.സി മൊയ്തീന്‍
backup
December 11 2020 | 03:12 AM
വടക്കാഞ്ചേരി (തൃശൂര്‍): ഇടതു മുന്നണിക്ക് 2015നെക്കാള്‍ വലിയ വിജയം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്ന് മന്ത്രി എ.സി മൊയ്തീന്‍. ഈ സര്‍ക്കാര്‍ തുടരണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങളാണ് ഭൂരിപക്ഷം. യു.ഡി.എഫില്‍ കലാപമാണ്. അവിശുദ്ധ രാഷ്ട്രീയ സഖ്യം ജനങ്ങള്‍ തള്ളികളയും. വിവാദങ്ങള്‍ക്കൊന്നും ഒരു സ്ഥാനവുമില്ല. യു.ഡി.എഫും ബി.ജെ.പിയും കോര്‍പറേറ്റുകളും ഒരു വിഭാഗം മാധ്യമങ്ങളുമാണ് വിവാദം ഉണ്ടാക്കുന്നത്- മന്ത്രി പറഞ്ഞു. പനങ്ങാട്ടുകര എം.എന്‍.ഡി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."