പ്രതീക്ഷകള്‍ക്ക് ചിറകു വിരിയിച്ച് ചന്ദ്രയാന്‍-2 കുതിക്കാന്‍ ഇനി മണിക്കൂറുകള്‍
ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2ന്റെ വിക്ഷേപണം തിങ്കളാഴ്ച നടക്കും. ഐ.എസ്.ആര്‍.ഒയുടെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ ഒരു ദൗത്യമാണ് ഇത്.
സെപ്റ്റര്‍ ആറിനോ ഏഴിനോ ഉപഗ്രഹം ചന്ദ്രനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ദ്രൂവത്തിലാണ് ചന്ദ്രയാന്‍ ഇറങ്ങുക. ഇത് യാഥാര്‍ഥ്യമായാല്‍ ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹം ഇറക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. 978 കോടി രൂപയാണ് ദൗത്യത്തിനായി ചെലവഴിച്ചത്.
ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹത്തെ ഇറക്കുകയെന്നത് രാജ്യത്തിന്റെ അഭിമാനമായ ദൗത്യമാണ്. അപ്പോളോ 11 വിക്ഷേപിച്ചതിന്റെ 50ാം വാര്‍ഷികത്തിലാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണ ദ്രുവത്തില്‍ ഇതുവരെ ഒരു രാജ്യവും ഉപഗ്രഹം ഇറക്കിയിട്ടില്ലെ എന്നതും ശ്രദ്ധേയമാണ്. ആ കൃത്യമാണ് ഇന്ത്യ നടത്തുന്നത്. ഈ ദൗത്യം വിജയിച്ചാല്‍ അത് ഇന്ത്യയുടെ മാത്രമല്ല മനുഷ്യരാശിയുടെകൂടി വിജയമാകുമെന്നാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."