വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി
വെഞ്ഞാറമൂട്: എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ വെഞ്ഞാറമൂട്ടിലെ പ്രമുഖ രാഷ്ട്രീയ നേതാവ് പീഡിപ്പിച്ചതായി പരാതി. പിന്നാക്ക വിഭാഗത്തില്‍പെട്ട ആയല്‍വാസിയായ പെണ്‍കുട്ടിയെ നേതാവ് ഏറെ നാളായി പീഡിപ്പിച്ച് വരുന്നതായാണ് പരാതി.
കുട്ടിയുടെ അമ്മ ഒരു സ്കൂളിലെ ആയ ആയിജോലി നോക്കിവരുകയാണ്. കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാത്തസമയങ്ങളില്‍ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചതായാണ് പരാതി.
സ്കൂളില്‍ നടന്ന കൗണ്‍സിലിങിലാണ് കുട്ടിപീഡന വിവരം പുറത്ത്പറഞ്ഞത്. തുടര്‍ന്ന് അധ്യാപിക കുട്ടിയുടെ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. വെഞ്ഞാറമൂട് സി.ഐക്കാണ് പരാതി നല്‍കിയത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പിയുടെ നേത്യത്വത്തിലാണ് അന്വേഷണം. കുറ്റാരോപിതനെ തിരക്കി പൊലിസ് എത്തുമ്പോള്‍ ഇയാളുടെ വീട് അടച്ചിട്ട നിയിലാണ്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലിസ്.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ വെഞ്ഞാറമൂട്ടിലെ പ്രധാനഭാരവാഹിത്വം വഹിക്കുന്ന പ്രതി, പാര്‍ട്ടിയുടെ പോഷകസംഘടനകളുടെ ജില്ലാ, സംസ്ഥാന ഭാരവാഹിത്വവും വഹിക്കുന്നതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."