കുട്ടികളില്‍ പത്രവായന ശീലം വളര്‍ത്തണം: ജി.സി.ഡി.എ ചെയര്‍മാന്‍
മട്ടാഞ്ചേരി: കുട്ടികളില്‍ പത്രവായന ശീലം വളര്‍ത്താന്‍ രക്ഷകര്‍ത്താക്കള്‍ മുന്‍കൈയെടുക്കണമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍.മോഹനന്‍ പറഞ്ഞു.
കൊച്ചി സൗഹൃദ വേദി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ സര്‍ക്കാര്‍ സ്‌ക്കൂളുകളെ ആദരിക്കുന്ന ചടങ്ങും മട്ടാഞ്ചേരി ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പി.കെ.അബ്ദുല്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു.
കെ.ബി.ഹനീഫ്,കൗണ്‍സിലര്‍ ജോസ് മേരി,സി.ജി.രമേശ്,കെ.ബി.അഷറഫ്,എം.സത്യന്‍,കെ.ബി.സലാം,എം.സത്യന്‍,പി.എച്ച്.അബ്ദുല്‍ സലാം,കലാമണ്ഡലം വിജയന്‍,സി.ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ടി.എം.റിയാസ്,പയസ്,അയൂബ് സുലൈമാന്‍,സുജിത്ത് മോഹനന്‍,റിറ്റി സെബാസ്റ്റ്യന്‍,ഇസ്മയില്‍ ഹസ്സന്‍,എ.ബി.റസാക്ക്,സരിത ബോബി,ഇന്ദു ജ്യോതിഷ്,ഷുഹൈബ് അസീസ്,കെ.ജി.ആന്റെണി,പി.എഫ്.ബോബി, ശ്രീനിവാസ മല്യ, ജ്യോതിഷ് രവീന്ദ്രന്‍,മഞ്ജു,ബഷീര്‍ ഇരട്ടക്കുളം,കെ.ബി.ജബ്ബാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."