ഇസ്‌ലാമിന്റെ സംരക്ഷണമാണ് സമസ്തയുടെ ലക്ഷ്യം: ജിഫ്‌രി തങ്ങള്‍
കൊണ്ടോട്ടി: പ്രവാചകന്‍മാര്‍ അനുചരന്‍മാരെ ഏല്‍പ്പിക്കുകയും ലോകാന്ത്യം വരെ ജീവിക്കുന്നവര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ചുമതലപ്പെടുത്തുകയും ചെയ്ത ശരിയായ ഇസ്‌ലാമിക ദര്‍ശനത്തെ ഭദ്രമായി നിലനിര്‍ത്തുകയും സംരക്ഷിക്കുകയുമാണ് സമസ്തയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പ്രസ്താവിച്ചു.
ഇസ്‌ലാം സംശുദ്ധവും സത്യസരണയിയുമായതിനാല്‍ ഈ ഗുണമുള്ളവര്‍ക്കു മാത്രമാണ് ഇസ്‌ലാമിക പ്രബോധനത്തിന് യോഗ്യതയുള്ളൂ. പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങള്‍ പ്രബോധനത്തിന്റെ ഭാഗമായതിനാല്‍ സംഘടനാ പ്രവര്‍ത്തകര്‍ ഈ ഗുണങ്ങള്‍ നിര്‍ബന്ധമായും നിലനിര്‍ത്തണമെന്നും തങ്ങള്‍ ഉദ്‌ബോധിപ്പിച്ചു.
സുന്നി ഐക്യം പ്രഖ്യാപിക്കേണ്ടവര്‍ അറിയിക്കുമ്പോള്‍ മാത്രമാണ് അത് യാഥാര്‍ഥ്യമാവുക. അതുവരെ തെറ്റായ പ്രചാരണങ്ങളില്‍ ഏര്‍പ്പെടരുത്. രണ്ടാളുകള്‍ ഹസ്തദാനം ചെയ്താല്‍ പുലരുന്നതല്ല ഐക്യം.
ഇത് സംബന്ധിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെന്നും പൂര്‍ത്തിയായാല്‍ നേതാക്കള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടീവ് ക്യാംപില്‍ സമാപന സെഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."