HOME
DETAILS
MAL
കൊവിഡ് പ്രതിരോധം ശക്തമാക്കാന്‍ തലസ്ഥാനം
backup
December 12 2020 | 03:12 AM
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ തലസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം.
രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ ജില്ലയില്‍ പുതുതായി 11 സി.എഫ്.എല്‍.ടി.സികള്‍ തുറക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയതായി കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. 1,380 ബെഡുകളായിരിക്കും സജ്ജമാക്കുക. കൊവിഡ് വ്യാപനം സംബന്ധിച്ച് ജില്ലയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ യോഗം വിളിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു. രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിലെ സി.എഫ്.എല്‍.ടി.സികളില്‍ നിലവില്‍ 70 ശതമാനത്തോളം ബെഡുകള്‍ ഒഴിവുണ്ട്.
ഇതിനാല്‍ വരും ദിവസങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ മികച്ച ചികിത്സ നല്‍കും.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ 310 കോവിഡ് ബെഡുകളില്‍ 187 ബെഡുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ 31 വരെ ജനറല്‍ ആശുപത്രി കൊവിഡ് ആശുപത്രിയായി തുടരും.
അതേസമയം, വിദ്യാലയങ്ങളോടനുബന്ധിച്ച് ആരംഭിച്ച ഫസ്റ്റ് ലൈന്‍, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് കേന്ദ്രങ്ങളും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന് സെന്ററുകളും മാറ്റി സ്ഥാപിക്കാനും കലക്ടര്‍ നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."