റെയില്‍വേക്ക് 10 ലക്ഷം രൂപ നല്കാന് ഒറ്റപ്പാലം നഗരസഭാ തീരുമാനം
ഒറ്റപ്പാലം : ഡ്രൈനേജ് നിര്‍മ്മിക്കാന്‍ റെയില്‍വേയെ നഗരസഭ സമീപിച്ചപ്പോള്‍ നല്‍കാനുള്ള തുക കെട്ടിവെക്കാന്‍ നിര്‍ദേശം. ആര്‍എസ് റോഡില്‍ പഴയ തീപ്പെട്ടിക്കമ്പനി മുതല്‍ ഇംപീരിയല്‍ തിയേറ്റര്‍ വരെയുള്ള ഡ്രൈനേജ് ഇല്ലാത്ത അവസ്ഥയാണ്. ആയതിനാല്‍ തന്നെ നഗരത്തിലെ മാലിന്യങ്ങള്‍ വന്നടിയുന്ന സ്ഥലമായി മാറി. ഏതാനും മാസം മുന്‍പ് നവീകരിച്ച റെയില്‍വേ സ്റ്റേഷന് റോഡിലെ ഡ്രൈനേജ് ഇല്ലാത്ത ഭാഗങ്ങളില്‍ ഡ്രൈനേജ് നിര്‍മ്മിക്കാന്‍ അനുമതി ആവശ്യപ്പെട്ടാണ് നഗരസഭ റെയില്‍വേ അധികൃതര്‍ക്ക് കത്ത് നല്‍കിയത്.
ഇതിനേ തുടര്‍ന്നാണ് റെയില്‍വേയുടെ മറുപടിയില്‍ കഴിഞ്ഞ റെയില്‍വേയുടെ അധീനതയിലുള്ള റോഡ് യാത്രയ്ക്കായി വാടക നല്കി ഉപയോഗിച്ച നഗരസഭ അവസാന മൂന്ന് വര്‍ഷത്തില്‍ പലിശ സഹിതം 10 ലക്ഷം രൂപ നല്‍കാനുണ്ടെന്നും, ഈ തുക ആദ്യം റെയില്‍വേയില്‍ കെട്ടിവെക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. വാര്‍ഷിക പദ്ധതിയില്‍ നിന്ന് നല്‍കാനാണ് നഗരസഭ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."