നെല്ല് സംഭരണം തുടങ്ങിയില്ല: കര്‍ഷകര്‍ ദുരിതത്തില്‍
പുതുനഗരം : നെല്ല് സംഭരണം തുടങ്ങാത്തതിനാല്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ കര്‍ഷകര്‍ ദുരിതത്തില്‍. എലവഞ്ചേരി കൊല്ലങ്കോട്, മുതലമട ,പുതുനഗരം, പെരുവമ്പ ,കൊടുവായൂര്‍ എന്നീ പ്രദേശങ്ങളിലാണ് കൊയ്തുകഴിഞ്ഞ് 20 ദിവസം പിന്നിട്ടിട്ടും സംഭരണം നടക്കാത്തത്. ഇതേ തുടര്‍ന്ന് ആയിരം ക്വിന്റല്‍ നെല്ലാണ് പൊതുസ്ഥലങ്ങളില്‍ കെട്ടിക്കിടക്കുന്നത് . ചെറുകിട കര്‍ഷകരുടെതാണ് വ്യാപകമായി നെല്ല് കെട്ടിക്കിടക്കുന്നത്. കെട്ടിക്കിടക്കുന്ന നെല്ല് സിവില്‍സപ്ലൈസ് സംഭരണം ഉടന്‍ ആരംഭിക്കുമെന്ന് കര്‍ഷകരെ അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പുറമ്പോക്കുകളിലും പാറക്കൂട്ടങ്ങളിലും കര്‍ഷകരുടെ പ്രദേശങ്ങളിലുമാണ് ചെറുകിട കര്‍ഷകര്‍ കൊയ്‌തെടുത്ത നെല്ല് സംരക്ഷിച്ചു വരുന്നത്. ഇടക്കിടെയുണ്ടാകുന്ന മാഴ കൂട്ടിയിട്ട നെല്ലിനെ നനക്കുന്നതിനാല്‍ ഉണക്കാനായി ഭാരിച്ച ചെലവ് വരുന്നതായി എലവഞ്ചേരി പാടശേഖരസമിതി കര്‍ഷകനായ പി വി മാണിക്യന്‍ പറയുന്നു. കര്‍ഷകരുടെ ദുരവസ്ഥ പരിഗണിച്ച് എത്രയും വേഗം സൂക്ഷിക്കാന്‍ സ്ഥലമില്ലാതെ പ്രയാസപ്പെടുന്ന ചെറുകിട കര്‍ഷകരുടെ നിന്ന് അടിയന്തരമായി സംഭവിക്കണം എന്നാണ് പാടശേഖര സമിതിയുടെയും കര്‍ഷക സംഘടനകളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."