ദാഹജലത്തിനായി നെട്ടോട്ടം; ഉറവയില്‍നിന്ന് ' റീചാര്‍ജിങ് '
കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടേണ്ട അവസ്ഥയാണുള്ളത്. വറ്റിവരണ്ട കിണറുകളില്‍ കുടിവെള്ളം സംഭരിക്കാന്‍ കിണര്‍ റീചാര്‍ജ് നടത്തുകയാണ്. കിണറില്‍ വെള്ളം വറ്റിയാല്‍ തൊട്ടടുത്ത് എവിടെയെങ്കിലുമുള്ള കുടിവെള്ള സ്രോതസുകളില്‍നിന്ന് കുടിവെള്ളമെത്തിച്ച് കിണര്‍ നിറയ്ക്കുന്ന പദ്ധതിയാണ് കിണര്‍ റീചാര്‍ജിങ്.
കിണറിന്റെ അടിവശത്ത് വെള്ളം ഇറങ്ങാത്ത രീതിയില്‍ പ്ലാസ്റ്റിക് അടക്കമുള്ള വസ്തുക്കള്‍ കൊണ്ട് വിതാനമൊരുക്കി വെള്ളം അടിച്ചുകയറ്റുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ നൂറിലേറെ കിണറുകള്‍ ഇതിനകം റീചാര്‍ജ് ചെയ്തു കഴിഞ്ഞു. വിവിധ പ്രദേശങ്ങളില്‍ പുഴകളില്‍ തടയണകള്‍ കെട്ടിയിരുന്നുവെങ്കിലും അതു ഫലപ്രദമല്ലാത്ത അവസ്ഥയാണുള്ളത്.
കിണറുകള്‍ക്കുപുറമെ കുളങ്ങളിലും കൃത്രിമ ടാങ്കുകള്‍ നിര്‍മിച്ചും ജലം സംഭരിക്കുകയാണ് പലയിടത്തും ചെയ്യുന്നത്. കുടിവെള്ളത്തിനൊപ്പം കാര്‍ഷികാവശ്യത്തിനും വെള്ളം സംഭരിക്കേണ്ടിവന്നതോടെ ദുരിതം ഇരട്ടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."