HOME
DETAILS

ആകാശവാണി കോഴിക്കോട്... ഹബര്‍ത്ത കിയാനി അലി

  
backup
December 13 2020 | 03:12 AM

trgsdgfsedrg

 


ലയാളിയുടെ പ്രത്യേകിച്ച് മലബാറുകാരുടെ ഗൃഹാതുരതകളില്‍ പതിറ്റാണ്ടുകളോളം മുഴങ്ങിക്കേട്ട ആകാശവാണിയായിരുന്നു ഇത്.
മുത്തുമാലമണികള്‍ ചിതറി വീണപോലെ അറബിക്കടലില്‍ അവിടിവിടെ ഉയര്‍ന്നു നില്‍ക്കുന്ന ദ്വീപ സമൂഹങ്ങളെ മലയാളികള്‍ക്ക് മറക്കാനാവില്ല. ഇന്നാട്ടില്‍ നിന്നും പണ്ടുകാലത്ത് കുടിയേറിയും നാടു കടത്തപ്പെട്ടും എത്തിപ്പെട്ടവരുടെ പിന്‍മുറക്കാര്‍ അവിടുണ്ട്. ഒരു നാഡീബന്ധം പോലെ കരയുമായുള്ള അടുപ്പം ഇപ്പോഴും നിലനില്‍ക്കുന്നു.

ലക്ഷദ്വീപിലെ മിനിക്കോയിക്കാരന്‍ ബി അലി മണിക്ഫാന്‍ കവരത്തി ജവഹര്‍ലാല്‍ നെഹ്‌റു കോളജില്‍ പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കോഴിക്കോട്ടെത്തുന്നത്. 1978 ലെ ആ വരവില്‍ ഒരു ട്യൂഷന്‍ മാഷായി കുറച്ചുകാലം ഇവിടെ തങ്ങി. പിന്നീട് ഫിസിക്കല്‍ എജുക്കേഷന്‍ അധ്യാപക പരിശീലനത്തിന് ഈ മിനിക്കോയിക്കാരനെത്തി. പഠനത്തിനിടെ കോഴിക്കോട് ആകാശവാണിയില്‍ കാഷ്വല്‍ അനൗണ്‍സര്‍ പോസ്റ്റില്‍ കയറി. ലക്ഷദ്വീപ് സമൂഹത്തില്‍ കവരത്തിയിലാണ് മഹല്‍ (ശരിയായ പേര് ബിവേഹി) ഭാഷ സംസാരിക്കുന്നത്. ആകാശവാണിയുടെ ലക്ഷദ്വീപുകാര്‍ക്കുള്ള പരിപാടികളില്‍ മഹല്‍ഭാഷ കൈകാര്യം ചെയ്യുകയായിരുന്നു അലിയുടെ ജോലി.

പഠനത്തിനിടക്ക് ഈ ജോലി ഏറെ സഹായകമായി. അങ്ങനെ ഒന്നര വര്‍ഷക്കാലം ഈ ജോലി തുടര്‍ന്നു. വിദ്യാഭ്യാസം കഴിഞ്ഞ് വീണ്ടും ദ്വീപിലേക്ക് കപ്പലുകയറി. അതിനിടെ മിനിക്കോയില്‍ ആകാശവാണിയുടെ അനൗണ്‍സര്‍ തസ്തികയിലേക്ക് അഭിമുഖം നടന്നു. അതില്‍ പങ്കെടുത്ത അലി കോഴിക്കോട് നിലയത്തില്‍ സ്ഥിര ജോലിക്കാരനാവുകയും ചെയ്തു. നേരത്തെ ഇവിടെ ജോലി ചെയ്തിരുന്ന ഹസന്‍ മണിക് ഫാന്‍ എന്ന ദ്വീപുകാരന്‍ മരിച്ച ഒഴിവിലേക്കായിരുന്നു അലിയുടെ നിയമനം. ആകാശവാണിയില്‍ എന്നും വൈകീട്ട് 5.30 മുതല്‍ 6 വരെയുള്ള സമയമായിരുന്നു മഹല്‍ പരിപാടികള്‍ ഉണ്ടായിരുന്നത്. ഇതില്‍ പത്തു മിനിറ്റ് വാര്‍ത്ത വായനയാണ്. തുടര്‍ന്ന് മഹലിലുള്ള ഗാനങ്ങളും മറ്റു പരിപാടികളും നടക്കും. ദ്വീപില്‍ നിന്നുള്ള വിവരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തും ലോകത്തും നടക്കുന്ന സംഭവങ്ങളെല്ലാം മഹല്‍ഭാഷയിലേക്ക് മാറ്റി കൃത്യം 5.30ന് അലി വാര്‍ത്ത വായന തുടങ്ങും. ആകാശവാണി കോഴിക്കോട്...മിഹാറു ഇറുവറു ഫസ് ഘഡി ദെ.... ഹബര്‍ത്ത കിയാനി അലി (ആകാശവാണി കോഴിക്കോട്, ഇപ്പോള്‍ സമയം അഞ്ചുമണി കഴിഞ്ഞ് മുപ്പത് മിനിറ്റ് വാര്‍ത്തകള്‍ വായിക്കുന്നത് അലി) മഹല്‍ വാര്‍ത്തയ്ക്കു ശേഷം സംസ്‌കൃതം വാര്‍ത്തയും അതുകഴിഞ്ഞ് മലയാളത്തിലുള്ള വാര്‍ത്തയും വരും. ടെലിവിഷനും ആധുനിക വാര്‍ത്താ വിനിമയ സംവിധാനങ്ങളുമെല്ലാം വ്യാപകാകുന്നതിന് മുന്‍പ് മലയാളി വിവരങ്ങളറിയാന്‍ കാതു കൂര്‍പ്പിച്ചിരുന്ന ആകാശവാണി വാര്‍ത്തകള്‍. അലിയുടെ മഹല്‍ വാര്‍ത്താ വായന അങ്ങിനെ പതിറ്റാണ്ടുകള്‍ തുടര്‍ന്നു.

കേട്ടു കേട്ട് മലയാളികളും അതിന്റെ പരിചയക്കാരായി. ഇയം ആകാശവാണി സമ്പ്രതി വാര്‍ത്താഹ ശ്രൂയന്താം.. പ്രവാചക(ഹ) ബലദേവാനന്ദ സാഗര(ഹ) എന്ന് കേള്‍ക്കുമ്പോഴേക്കും റേഡിയോ പൂട്ടിയിരുന്നവര്‍ പക്ഷേ അലിയുടെ വാര്‍ത്തയും അതിനു ശേഷമുള്ള പാട്ടുകളുമെല്ലാം ആസ്വദിച്ചു. 2013 സെപ്തംബര്‍ മാസം വരേ കോഴിക്കോട്ടുകാരനായി അലി ആകാശവാണിയിലുണ്ടായിരുന്നു. ഇതില്‍ 2002 മുതല്‍ രണ്ടു വര്‍ഷക്കാലം പകരക്കാരനില്ലാതെ അവധിപോലും എടുക്കാതെ അദ്ദേഹം തന്നെ ഈ ഭാഗം കൈകാര്യം ചെയ്തു. അതിനിടെ 1994ല്‍ കവരത്തിയില്‍ ആകാശവാണിയുടെ സബ് സ്‌റ്റേഷന്‍ കമ്മിഷന്‍ ചെയ്തിരുന്നു. കോഴിക്കോട്ടു നിന്നു കവരത്തിയിലെത്തിയ അലി 2018 ഡിസംബറിലാണ് ആകാശവാണിയില്‍ നിന്നു പിരിഞ്ഞത്. അപ്പൊഴേക്കും ഏകദേശം മൂന്നരപ്പതിറ്റാണ്ടുകാലം അദ്ദേഹം ആകാശവാണിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു.

കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയമാണ് 1950 മെയ് 14നു പ്രക്ഷേപണം തുടങ്ങിയ കോഴിക്കോട് നിലയം. കോഴിക്കോട് കടല്‍ത്തീരത്തെ ആകാശവാണി നിലയം വെറുമൊരു പ്രക്ഷേപണ കേന്ദ്രമായിരുന്നില്ല. അങ്ങനെ കേരളത്തിലെ ഏറ്റവും മികച്ച സാംസ്‌കാരികനിലയമായി ഉയര്‍ന്ന കോഴിക്കോട് ആകാശവാണിയില്‍ ജോലി ചെയ്യാന്‍ അവസരമുണ്ടായത് തന്റെ ഭാഗ്യമായി അലി കാണുന്നു.
നവ വാര്‍ത്താവിനിയ ഉപാധികളുടെ വേലിയേറ്റവും വിപ്ലവവും ആകാശവാണിയെ പിന്നാക്കമാക്കി. മഹല്‍ പരിപാടികളും വാര്‍ത്തയുമെല്ലാം വിസ്മൃതിയിലേക്ക് മാഞ്ഞു. അറബി, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, ഉറുദു, മഹല്‍ ഭാഷകള്‍ അറിയാവുന്ന അലി ചെറുകഥകളും ലളിതഗാനങ്ങളും ഏറെ എഴുതിയിട്ടുണ്ട്. അനേകായിരം പരിപാടികള്‍ക്ക് സ്‌ക്രിപ്റ്റുകളും എഴുതി. ചെറുകഥകളുടെ സമാഹാരം പുസ്തകരൂപത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം. മകന്‍ മുഹമ്മദ് ആദിലും മകള്‍ അജഞല ഷെറിനും ദ്വീപില്‍ പി.ഡബ്ല്യു.ഡി യില്‍ ജൂനിയര്‍ എന്‍ജിനീയറായ ഭാര്യ ആറ്റബിക്കുമൊപ്പം ആകാശവാണിയുടെയും കോഴിക്കോട്ടുകാരുടെയും മധുരസ്മരണകള്‍ അയവിറക്കി കഴിയുകയാണ് അലി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്‍പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം:  പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു

Kerala
  •  10 days ago
No Image

വൻ എംഡിഎംഎ കടത്ത്: ചെരിപ്പിനുള്ളിൽ 193 ഗ്രാം മയക്കുമരുന്ന്; സുഹൃത്തുക്കളായ യുവാവും യുവതിയും പൊലിസ് പിടിയിൽ

crime
  •  10 days ago
No Image

സർക്കാറിന്റെ ആ ഉറപ്പ് പാഴ്‌വാക്ക്; പൗരത്വനിയമത്തിനെതിരായ പ്രതിഷേധം കേരളത്തിൽ ഇനിയും 118 കേസുകൾ

Kerala
  •  10 days ago
No Image

ഖത്തറിൽ വിൽപ്പനയ്ക്ക് എത്തിയ ടെസ്‌ലയുടെ സൈബർട്രക്കിന് വൻ സ്വീകാര്യത | Tesla Cybertruck

qatar
  •  10 days ago
No Image

ജെൻ സികളെ ഭയന്ന് മോദി സർക്കാർ; പ്രക്ഷോഭപ്പേടിയിൽ ആക്ഷൻ പ്ലാൻ തയാറാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ

National
  •  10 days ago
No Image

UAE Weather: കനത്ത മഴയ്ക്ക് സാധ്യത; യുഎഇയിൽ ഓറഞ്ച് അലർട്ട്

uae
  •  10 days ago
No Image

പ്രതിസന്ധി അതീവ രൂക്ഷം; അമേരിക്കയിൽ സർക്കാർ ഷട്ട്‌ഡൗൺ 6-ാം ദിനത്തിലേക്ക്; ധന അനുമതി ബില്ലിൽ ഇന്ന് വോട്ടെടുപ്പ്, പരാജയപ്പെടാൻ സാധ്യത

International
  •  10 days ago
No Image

രാജസ്ഥാനിലെ ആശുപത്രിയിൽ തീപിടുത്തം; 6 രോഗികൾ വെന്തുമരിച്ചു, 5 പേരുടെ നില ഗുരുതരം

National
  •  10 days ago
No Image

അയ്യപ്പ സം​ഗമം; വിശ്വാസികളുടെ കാണിക്ക വരെ സർക്കാർ അടിച്ചുമാറ്റുന്നു; രമേശ് ചെന്നിത്തല

Kerala
  •  10 days ago
No Image

വിവാദങ്ങള്‍ക്കിടെ പൊതുപരിപാടിയില്‍ ഉദ്ഘാടകനായി രാഹുല്‍ മാങ്കൂട്ടത്തില്‍; അറിഞ്ഞില്ലെന്ന് ഡി.വൈ.എഫ്.ഐ

Kerala
  •  10 days ago